Heart Surgery | 28 കാരിയുടെ ഗര്‍ഭാവസ്ഥയിലുള്ള ശിശുവിന് ഹൃദയ ശസ്ത്രക്രിയ; 90 സെകന്‍ഡ് കൊണ്ട് പൂര്‍ത്തിയാക്കിയത് ഡെല്‍ഹി എയിംസ്

 


ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) 28 കാരിയുടെ ഗര്‍ഭാവസ്ഥയിലുള്ള ശിശുവിന് ഹൃദയ ശസ്ത്രക്രിയ നടത്തി ഡെല്‍ഹി എയിംസ്. അമ്മയുടെ വയറ്റിലൂടെ കുഞ്ഞിന്റെ വയറ്റില്‍ സൂചി കയറ്റിയായിരുന്നു വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. വെറും 90 സെകന്‍ഡിനുള്ളില്‍ പൂര്‍ത്തിയാക്കിയാണ് ഡെല്‍ഹി എയിംസ് സുപ്രധാന നേട്ടത്തിലെത്തിയത്. ഏറെ ശ്രമകരവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു ശസ്ത്രക്രിയയെന്നും കുട്ടി ഇപ്പോള്‍ സുരക്ഷിതമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 
Aster_MIMS

ആരോഗ്യപരമായ കാരണങ്ങളാല്‍ നേരത്തെ മൂന്ന് തവണ യുവതി ഗര്‍ഭഛിദ്രത്തിന് വിധേയയായിരുന്നു. നാലാമത് ഗര്‍ഭം ധരിച്ചപ്പോഴും സ്‌കാനിങ്ങില്‍ കുഞ്ഞിന്റെ ഹൃദയത്തിന് തകരാറുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതോടെയാണ് വയറ്റിനുള്ളില്‍ വച്ച് തന്നെ കുട്ടിയുടെ ഹൃദയശസ്ത്രക്രിയ നടത്തി ഗര്‍ഭം മുന്നോട്ട് കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്.

Heart Surgery | 28 കാരിയുടെ ഗര്‍ഭാവസ്ഥയിലുള്ള ശിശുവിന് ഹൃദയ ശസ്ത്രക്രിയ; 90 സെകന്‍ഡ് കൊണ്ട് പൂര്‍ത്തിയാക്കിയത് ഡെല്‍ഹി എയിംസ്


എയിംസിലെ കാര്‍ഡിയോതെറാസിക് സയന്‍സസ് സെന്ററില്‍ വച്ചായിരുന്നു ശസത്രക്രിയയുടെ നടപടിക്രമങ്ങള്‍. ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനകോളജി വിഭാഗത്തോടൊപ്പം കാര്‍ഡിയോളജി ആന്‍ഡ് കാര്‍ഡിയാക് അനസ്തേഷ്യ വിഭാഗത്തിലെ വിദഗ്ധരുമുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

'ഇത്തരമൊരു ശസ്ത്രക്രിയ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. പിഴവ് പറ്റിയാല്‍ കുഞ്ഞിന്റെ ജീവന്‍ പോലും അപകടത്തിലാക്കുമെന്നും ധാരണയുണ്ടായിരുന്നു. മാത്രമല്ല കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കണമെന്നതിനാല്‍ വളരെ പെട്ടന്ന് ചെയ്തുതീര്‍ക്കേണ്ടതായിരുന്നു ശസ്ത്രക്രിയ' എയിംസിലെ കാര്‍ഡിയോതെറാസിസ് സയന്‍സസ് സെന്ററിലെ ഡോക്ടര്‍ പറഞ്ഞു.

Keywords:  News, National, New Delhi, Health, Health & Fitness, Child, Pregnant Woman, Top-Headlines, Surgery, Doctor, Delhi AIIMS Doctors Perform Risky Heart Surgery On Baby Inside Womb
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia