ലോക് ഡൗണിന് ശേഷം അദ്ദേഹം ഒരിക്കലും വീടിന് പുറത്ത് ഇറങ്ങിയിരുന്നില്ല... മരണം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല'; ഭര്‍ത്താവിന്റെ മരണത്തേക്കുറിച്ച് കൊവിഡ് സെല്‍ ചുമതലയുള്ള ഡെല്‍ഹി എസിപി

 


ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 17.06.2020) കൊവിഡ് ബാധിച്ച് മരിച്ച ഭര്‍ത്താവിന്റെ മരണത്തില്‍ വികാരക്ഷോഭത്തോടെ പ്രതികരിച്ച് കൊവിഡ് 19 ഡ്യൂട്ടിയിലായിരുന്ന ന്യൂഡെല്‍ഹി എസിപി. സൗത്ത് ഈസ്റ്റ് ഡെല്‍ഹിയിലെ എസിപിയും കൊവിഡ് സെല്ലിന്റെ ചുമതലയുമുള്ള സുരേന്ദര്‍ ജീത് കൗറിന്റെ ഭര്‍ത്താവ് ചരണ്‍ ജീത് സിംഗ് ഡെല്‍ഹിയിലെ ആശുപത്രിയില്‍ തിങ്കളാഴ്ചയാണ് മരിച്ചത്. ലാജ്പത് നഗര്‍ സ്വദേശിയായ ചരണ്‍ ജീത് സിംഗ് ബിസിനസുകാരനായിരുന്നു.

ലോക് ഡൗണിന് ശേഷം അദ്ദേഹം ഒരിക്കലും വീടിന് പുറത്ത് ഇറങ്ങിയിരുന്നില്ല... മരണം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല'; ഭര്‍ത്താവിന്റെ മരണത്തേക്കുറിച്ച് കൊവിഡ് സെല്‍ ചുമതലയുള്ള ഡെല്‍ഹി എസിപി

ലോക് ഡൗണ്‍ തുടങ്ങിയ ശേഷം ഒരിക്കല്‍ പോലും ഭര്‍ത്താവ് പുറത്തിറങ്ങിയിട്ടില്ലെന്നും തനിക്ക് ഡ്യൂട്ടിയുണ്ടായത് കാരണം പുറത്ത് പോവേണ്ടി വന്നിരുന്നു. ഭര്‍ത്താവിന്റെ മരണത്തില്‍ ഒരിക്കലും തന്നോട് ക്ഷമിക്കാന്‍ സാധിക്കില്ലെന്ന് സുരേന്ദര്‍ ജീത് കൌര്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. മെയ് 20നാണ് കൗറിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് ഭര്‍ത്താവിനും ഭര്‍തൃപിതാവിനും കൊവിഡ് 19 സ്ഥിരീകരിച്ചത്. വീട്ടിലേക്ക് തിരികെ എത്താനാവില്ലെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നുവെന്ന് തോന്നുന്നു. അതിനാലാവണം സാമ്പത്തിക കാര്യങ്ങള്‍ വിശദമാക്കി അദ്ദേഹം മെസേജുകള്‍ അയച്ചതെന്നും സുരേന്ദര്‍ ജീത് കൌര്‍ പറയുന്നു.

കൗറിനേയും ഭര്‍ത്താവിനേയും ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മെയ് 26നാണ് വൈറസ് ബാധ ഭേദമായി സുരേന്ദര്‍ ജീത് കൗര്‍ ആശുപത്രി വിട്ടു. എന്നാല്‍ ഗുരുതരാവസ്ഥയിലായ ചരണ്‍ ജീത് കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. മെയ് 22നാണ് ഭര്‍ത്താവുമായി ഒടുവില്‍ സംസാരിച്ചത്. വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ നിരവധി തവണയാണ് അദ്ദേഹത്തിന് ശ്വാസ തടസമുണ്ടായതെന്ന് കൗര്‍ പറയുന്നു. ഇതിന് പിന്നാലെ രണ്‍ജീതിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

2023ല്‍ വിരമിച്ച ശേഷം മകന്റെയൊപ്പം കാനഡയില്‍ റിട്ടയര്‍മെന്റ് ജീവിതത്തെക്കുറിച്ചുള്ള പദ്ധതികളിലായിരുന്നു ഇവരെന്ന് സുരേന്ദര്‍ ജീത് കൗര്‍ പറയുന്നു. പ്രമേഹവും രക്തസമ്മര്‍ദ്ദവുമുണ്ടായിരുന്നതാണ് പ്ലാസ്മ തെറാപ്പിക്ക് പോലും രണ്‍ജീതിനെ രക്ഷിക്കാന്‍ സാധിക്കാതെ പോയതിന് കാരണമെന്നാണ് രണ്‍ജീതിന്റെ സഹോദരന്റെ പ്രതികരണം. ചൊവ്വാഴ്ചയായിരുന്നു രണ്‍ജീതിന്റെ സംസ്‌കാരം.

Keywords:  News, National, India, New Delhi, Husband, COVID-19, Death, Treatment, Delhi ACP’s husband dies of Covid: ‘He didn’t step out of home… Can never forgive myself’
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia