Trespassing | ആഘോഷപരിപാടി നടക്കുന്നതിനിടെ നിരവധി പുരുഷന്മാര്‍ വനിത കോളജിന്റെ മതില്‍ ചാടിക്കടന്ന് വിദ്യാര്‍ഥിനികളെ മര്‍ദിച്ചതായി പരാതി; 7 പേര്‍ പൊലീസ് പിടിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ന്യൂഡെല്‍ഹി: (www.kvartha.com) വനിത കോളജില്‍ ആഘോഷപരിപാടി നടക്കുന്നതിനിടെ നിരവധി പുരുഷന്മാര്‍ മതില്‍ ചാടിക്കടന്ന് വിദ്യാര്‍ഥിനികളെ മര്‍ദിച്ചതായി പരാതി. ഡെല്‍ഹി യൂനിവേഴ്സിറ്റിയിലെ ഇന്ദ്രപ്രസ്ഥ വനിത കോളജിലാണ് അതിക്രമം നടന്നത്. സംഭവത്തില്‍ ഏഴുപേര്‍ പൊലീസ് പിടിയിലായി. 
Aster mims 04/11/2022

ചൊവ്വാഴ്ച രാത്രിയാണ് കോളജില്‍ രണ്ട് ദിവസത്തെ 'ശ്രുതി' എന്ന ആഘോഷപരിപാടി നടക്കുകയായിരുന്നു. ഈ പരിപാടിക്കിടെ നിരവധി പുരുഷന്മാര്‍ മതില്‍ ചാടിക്കടന്നെത്തി വിദ്യാര്‍ത്ഥികളെ ഉപദ്രവിച്ചതായി പരാതി ഉയര്‍ന്നു. 

കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം. നിരവധി പേരാണ് കോളജിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചതെന്നും സംഭവത്തെക്കുറിച്ച് പുറത്തറിയാതിരിക്കാന്‍ കോളജ് അധികൃതര്‍ ഹോസ്റ്റലില്‍ ഉള്ളവരെ പൂട്ടിയിട്ടെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

Trespassing | ആഘോഷപരിപാടി നടക്കുന്നതിനിടെ നിരവധി പുരുഷന്മാര്‍ വനിത കോളജിന്റെ മതില്‍ ചാടിക്കടന്ന് വിദ്യാര്‍ഥിനികളെ മര്‍ദിച്ചതായി പരാതി; 7 പേര്‍ പൊലീസ് പിടിയില്‍


പുറത്തുനിന്ന് അതിക്രമിച്ച് കടന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് വിദ്യാര്‍ഥി സംഘടനയായ ഐസ ആവശ്യപ്പെട്ടു. സമാനമായ സംഭവം പലതവണ സംഭവിച്ചിട്ടുണ്ടെന്നും കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മിറാന്‍ഡ ഹൗസ് കോളജിലും ഗാര്‍ഗി കോളജിലും പരിപാടിക്കിടെ അനധികൃതമായി ആളുകള്‍ പ്രവേശിച്ചെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

Keywords: News, National, Local-News, College, Girl Students, Complaint, Accused, Arrested, Police, Delhi: 7 men held for ‘trespassing’ at IP College for Women.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script