ചൈനീസ് ആപ്പുകള്‍ ഡിലീറ്റ് ചെയ്യൂ, സൗജന്യമായി മാസ്‌ക് നേടൂ: പുതിയ ക്യാമ്പയിനുമായി ബിജെപി എംഎല്‍എ

 


ADVERTISEMENT

ലഖ്‌നൗ: (www.kvartha.com 02.07.2020) മൊബൈല്‍ ഫോണുകളില്‍ നിന്ന് ചൈനീസ് ആപ്ലിക്കേഷനുകള്‍ ഡീലീറ്റ് ചെയ്യുന്നവര്‍ക്ക് സൗജന്യമായി മാസ്‌ക്കുകള്‍ വാഗ്ദാനം ചെയ്ത് ഉത്തര്‍പ്രദേശ് എംഎല്‍എ. ബിജെപി എംഎല്‍എയായ അനുപമ ജയ്‌സ്വാള്‍ ആണ് പുതിയ ക്യാമ്പയിനുമായി രംഗത്ത് വന്നിരിക്കുന്നത്. 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രം നിരോധിച്ചതിന് പിന്നാലെയാണ് ചൈനീസ് ആപ്ലിക്കേഷനുകള്‍ ഡീലീറ്റ് ചെയ്യുന്നവര്‍ക്ക് സൗജന്യമായി മാസ്‌ക് നല്‍കുന്നതെന്ന് അനുപമ പറഞ്ഞു. മഹിളാ മോര്‍ച്ചയുടെ സഹായത്തോടെയാണ് ക്യാമ്പയിന്‍ നടക്കുന്നത്.

ചൈനീസ് ആപ്പുകള്‍ ഡിലീറ്റ് ചെയ്യൂ, സൗജന്യമായി മാസ്‌ക് നേടൂ: പുതിയ ക്യാമ്പയിനുമായി ബിജെപി എംഎല്‍എ

ഉത്തര്‍പ്രദേശിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു അനുപമ ജയ്‌സ്വാള്‍. എന്നാല്‍, അഴിമതി ആരോപണം ഉയര്‍ന്നതോടെ കഴിഞ്ഞ വര്‍ഷമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുപമയെ മന്ത്രിസഭയില്‍ നിന്ന് മാറ്റിയത്.

ജൂണ്‍ 29നാണ് ടിക് ടോക്, യുസി ബ്രൗസര്‍, എക്‌സെന്‍ഡര്‍ തുടങ്ങി 59 ആപ്പുകള്‍ക്ക് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയത്. ഐടി ആക്ടിന്റെ 69 എഎ വകുപ്പ് പ്രകാരമാണ് ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.

Keywords: News, National, India, Uttar Pradesh, Lucknow, BJP, Application, Delete China apps, get free masks: UP BJP MLA starts new campaign
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia