Case | വിദേശത്ത് നിന്ന് എം ബി ബി എസ് പഠനം പൂർത്തിയാക്കിയവർക്ക് കേരളത്തിൽ പെർമനെന്റ് രജിസ്ട്രേഷന് കാലതാമസം; ന്യൂനപക്ഷ കമീഷൻ കേസെടുത്തു

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) വിദേശത്ത് നിന്ന് എം ബി ബി എസ് പഠനം പൂർത്തിയാക്കിയവർക്ക് കേരളത്തിൽ പെർമനെന്റ് രജിസ്ട്രേഷന് കാലതാമസവും നൂലാമാലകളും നേരിടേണ്ടി വരുന്ന സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷ കമീഷൻ കേസെടുത്തു. എൻ എം സി നിർദേശ പ്രകാരം വിദേശ പഠനം പൂർത്തിയാക്കിയെത്തുന്നവർ ഇൻഡ്യയിൽ ജോലി ചെയ്യാനുള്ള യോഗ്യതാ പരീക്ഷയായ ഫോറിൻ മെഡികൽ ഗ്രാജുവേറ്റേഴ്സ് എക്സാമിനേഷൻ (FMGE) പാസാകുന്നതിനൊപ്പം ഇവിടെ പെർമനന്റ് രജിസ്ട്രേഷൻ ലഭിക്കാൻ ഒരു വർഷം ഇന്റേൺഷിപും നിർബന്ധമാണ്. എന്നാൽ അതിനുള്ള അനുമതി നൽകാൻ വൈകുന്നതാണ് വലയ്ക്കുന്നത്.

Case | വിദേശത്ത് നിന്ന് എം ബി ബി എസ് പഠനം പൂർത്തിയാക്കിയവർക്ക് കേരളത്തിൽ പെർമനെന്റ് രജിസ്ട്രേഷന് കാലതാമസം; ന്യൂനപക്ഷ കമീഷൻ കേസെടുത്തു

ഇതുസംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് സംസ്ഥാന ന്യൂനപക്ഷ കമീഷൻ ചെയർമാൻ അഡ്വ. എ എ റശീദ് കേസെടുത്തത്. ആരോഗ്യ വകുപ്പ് പ്രിൻസിപൽ സെക്രടറിയോടും മെഡികൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോടും കേരള സ്റ്റേറ്റ് മെഡികൽ കൗൺസിൽ രജിസ്ട്രാറോടും ഒരാഴ്ചയ്ക്കകം റിപോർട് സമർപിക്കാനും കമീഷൻ നിദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി കേരള സ്റ്റേറ്റ് മെഡികൽ കൗൺസിലിൽ നിന്ന് വിദ്യാർഥികൾക്ക് പ്രൊവിഷണൽ രജിസ്ട്രേഷന് സീറ്റ് അനുവദിക്കാൻ ആറ് മുതൽ ഒമ്പത് മാസം വരെയാണ് കാലതാമസം. ഈ കാലയളവിൽ ആശുപതികളിൽ ഉൾപെടെ ജോലിക്കോ തുടർപഠനത്തിനോ പോലും അവസരം നിഷേധിക്കപ്പെടും. റഷ്യ, ചൈന, ഫിലിപീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കുന്നവർക്ക് മാത്രമാണ് ഇത്തരത്തിലുള്ള നടപടിക്രമങ്ങൾ, ഈ കാലയളവിൽ തന്നെ എഫ്എംജിഇ പാസായ മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർഥികൾ ഇന്റേൺഷിപ് കഴിഞ്ഞ് പെർമനന്റ് രജിസ്ട്രേഷൻ നേടി ആശുപത്രികളിൽ സേവനം ആരംഭിച്ചിരിക്കും എന്നതാണ് വസ്തുത.

കൂടാതെ അപേക്ഷാ ഫോം സംബന്ധിച്ച് കെ എസ് എം സിയുടെ ഓൺലൈൻ പോർടലിന് യാതൊരു സുതാര്യതയും ഇല്ല എന്ന ആരോപണവും വിദ്യാർഥികൾ ഉന്നയിക്കുന്നു. അപേക്ഷ സമർപ്പിച്ച് ഇമെയിൽ വഴിയോ കെഎസ്എംസിയുടെ വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഫോൺ നമ്പറിലോ ബന്ധപ്പെടുമ്പോൾ ഇതേക്കുറിച്ചുള്ള യാതൊരു പ്രതികരണവും ലഭിക്കില്ല. 15,000 രൂപ അപേക്ഷ ഫീസ് വാങ്ങിയ ശേഷമാണ് അധികൃതരുടെ ഈ അനാസ്ഥയെന്നും വിദ്യാർഥികൾ പറയുന്നു.

Keywords:  Minority Commission, Case, Order, MBBS, Student, FMGE, Medical, Education, Council, Delay in Permanent Registration; Minority commission registered case.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia