SWISS-TOWER 24/07/2023

കോളജിലെ ആളൊഴിഞ്ഞ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബിരുദ വിദ്യാര്‍ഥിനിയെ ബലാത്സംഗത്തിനിരയാക്കിയതായി പരാതി; പ്രതി പിടിയില്‍

 



കൊല്‍കത്ത: (www.kvartha.com 05.12.2021) കോളജിനുള്ളില്‍വച്ച് വിദ്യാര്‍ഥിനിയെ ലൈംഗികപീഡനത്തിനിരയാക്കിയതായി പരാതി. കൂച് ബെഹാര്‍ തൂഫാന്‍ഗഞ്ചിലെ കോളജില്‍വച്ചാണ് സംഭവം. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു. 
Aster mims 04/11/2022

കോളജിലെ ആളൊഴിഞ്ഞ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബിരുദ വിദ്യാര്‍ഥിനിയെ ബലാത്സംഗത്തിനിരയാക്കിയതായി പരാതി; പ്രതി പിടിയില്‍


നവംബര്‍ 30നാണ് പരാതിക്കടിസ്ഥാനമായ സംഭവം. കോളേജില്‍ പ്രവേശിച്ച അക്രമി തന്നെ ആളൊഴിഞ്ഞ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പിന്നീട് വീട്ടിലെത്തിയ പെണ്‍കുട്ടി കുടുംബാംഗങ്ങളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം പരാതി നല്‍കാന്‍ തയ്യാറായില്ലെങ്കിലും വെള്ളിയാഴ്ച പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

കോളജില്‍ മതിയായ സുരക്ഷയില്ലാത്തതിനാലാണ് ഇത്തരമൊരു സംഭവം നടന്നതെന്ന് ആരോപണമുയര്‍ന്നു.

Keywords:  News, National, India, Kolkata, Molestation, Complaint, Police, Student, Degree student molested in College premises
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia