Defence Ministry | ഇന്‍ഡ്യന്‍ സൈന്യത്തിന് 70,000 കോടി രൂപയുടെ ആയുധങ്ങളും ഹെലികോപ്ടറുകളും വാങ്ങാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി
Mar 16, 2023, 18:32 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യന്‍ സൈന്യത്തിന് 70,000 കോടി രൂപയുടെ ആയുധങ്ങളും ഹെലികോപ്ടറുകളും വാങ്ങാന്‍ അനുമതി നല്കി പ്രതിരോധ മന്ത്രാലയം. നാവികസേനക്കായി 60 യൂടിലിറ്റി ഹെലികോപ്റ്ററുകള്‍, മറൈന്‍, ബ്രഹ്മോസ് സൂപര്‍ സോണിക് ക്രൂയിസ് മിസൈലുകള്‍, കരസേനക്കായി 307 എടിഎജിഎസ് ഹോവിറ്റ്സര്‍, 9 എ എല്‍ എച് ധ്രുവ് ഹെലികോപ്ടറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള കൗണ്‍സില്‍ യോഗമാണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ക്ക് അനുമതി നല്‍കിയത്. ഇന്‍ഡ്യന്‍ നാവികസേനയ്ക്ക് എച് എ എലില്‍ നിന്ന് 32,000 കോടി രൂപയുടെ 60 യു എച് മറൈന്‍ ഹെലികോപ്ടറുകള്‍ വാങ്ങുന്നതും കരാറില്‍ ഉള്‍പ്പെടുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എ എന്‍ ഐ റിപോര്‍ട് ചെയ്തു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്തത് ഇന്ഡ്യയാണെന്ന് സ്റ്റോക് ഹോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച് ഇന്‍സ്റ്റിറ്റിയൂടിന്റെ റിപോര്‍ടില്‍ വ്യക്തമാക്കിയിരുന്നു. 2018 മുതല്‍ 2022 വരെയുള്ള കാലയളവിലായിരുന്നു ഇത്. പാകിസ്താനുമായും ചൈനയുമായുമുള്ള പ്രശ്നങ്ങള്‍ രൂക്ഷമായതോടെയാണ് ഇന്‍ഡ്യ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിയതെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു.
2013-17ലും 2018-2022ലും റഷ്യയാണ് ഇന്‍ഡ്യയുടെ ഏറ്റവും വലിയ ആയുധ വിതരണക്കാര്‍. എന്നാല്‍, റഷ്യയുടെ ആയുധ ഇറക്കുമതി അളവ് 2018-2022 കാലയളവില്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 64 ശതമാനത്തില്‍നിന്ന് 45 ശതമാനമായാണ് റഷ്യയില്‍നിന്ന് ഇന്‍ഡ്യ ആയുധം വാങ്ങുന്നത് കുറഞ്ഞത്. റഷ്യ കഴിഞ്ഞാല്‍ ഫ്രാന്‍സില്‍ നിന്നാണ് ഇന്‍ഡ്യ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്നത്, 29 ശതമാനം.
11 ശതമാനം അമേരികയില്‍ നിന്നുമാണ്. ഈ രാജ്യങ്ങളില്‍നിന്നല്ലാതെ കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവില്‍ ഇസ്രാഈല്‍, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക എന്നീ രാജ്യങ്ങളില്‍നിന്നും ഇന്‍ഡ്യ ആയുധങ്ങള്‍ വാങ്ങിയിട്ടുണ്ട്.
Keywords: Defence Ministry clears proposals to buy weapons worth Rs 70,000 crore, HAL bags almost 50% of orders, New Delhi, News, Politics, Report, Media, Helicopter, National.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള കൗണ്‍സില്‍ യോഗമാണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ക്ക് അനുമതി നല്‍കിയത്. ഇന്‍ഡ്യന്‍ നാവികസേനയ്ക്ക് എച് എ എലില്‍ നിന്ന് 32,000 കോടി രൂപയുടെ 60 യു എച് മറൈന്‍ ഹെലികോപ്ടറുകള്‍ വാങ്ങുന്നതും കരാറില്‍ ഉള്‍പ്പെടുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എ എന്‍ ഐ റിപോര്‍ട് ചെയ്തു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്തത് ഇന്ഡ്യയാണെന്ന് സ്റ്റോക് ഹോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച് ഇന്‍സ്റ്റിറ്റിയൂടിന്റെ റിപോര്‍ടില്‍ വ്യക്തമാക്കിയിരുന്നു. 2018 മുതല്‍ 2022 വരെയുള്ള കാലയളവിലായിരുന്നു ഇത്. പാകിസ്താനുമായും ചൈനയുമായുമുള്ള പ്രശ്നങ്ങള്‍ രൂക്ഷമായതോടെയാണ് ഇന്‍ഡ്യ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിയതെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു.
11 ശതമാനം അമേരികയില്‍ നിന്നുമാണ്. ഈ രാജ്യങ്ങളില്‍നിന്നല്ലാതെ കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവില്‍ ഇസ്രാഈല്‍, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക എന്നീ രാജ്യങ്ങളില്‍നിന്നും ഇന്‍ഡ്യ ആയുധങ്ങള്‍ വാങ്ങിയിട്ടുണ്ട്.
Keywords: Defence Ministry clears proposals to buy weapons worth Rs 70,000 crore, HAL bags almost 50% of orders, New Delhi, News, Politics, Report, Media, Helicopter, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.