Resignation | 'മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇപ്പോഴും ഉറങ്ങുകയാണ്'; പാര്‍ടിയില്‍ നിന്ന് രാജിവച്ച് ബിഹാര്‍ ബിജെപി വക്താവ്

 


പട്‌ന: (www.kvartha.com) മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇപ്പോഴും ഉറങ്ങുകയാണെന്ന് കുറ്റപ്പെടുത്തി പാര്‍ടിയില്‍ നിന്നും രാജിവച്ച് ബിഹാര്‍ ബിജെപി വക്താവ് വിനോദ് ശര്‍മ. മണിപ്പൂര്‍ സംഭവം രാജ്യത്തെ അപമാനിക്കുന്നതായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം വിഷയത്തില്‍ പ്രതികരിക്കാതെ പ്രധാനമന്ത്രി ഇപ്പോഴും ഉറങ്ങുകയാണെന്ന് കുറ്റപ്പെടുത്തി. 

മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെ പുറത്താക്കാനുള്ള ധൈര്യം പ്രധാനമന്ത്രിക്ക് ഇപ്പോഴുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുപോലെ സ്ത്രീകള്‍ നഗ്‌നരാക്കി നടത്തപ്പെടുന്ന അനവധി സംഭവങ്ങളുണ്ടെന്ന മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്റെ പ്രസ്താവന രാജ്യത്തെ നാണം കെടുത്തുന്നതാണെന്നും വിനോദ് ശര്‍മ പറഞ്ഞു.

ഇതുപോലൊരു സംഭവം പുറത്തു വന്നപ്പോള്‍ തന്നെ സംസ്ഥാന സര്‍കാരിനേയും, കേന്ദ്ര സര്‍കാരിനേയും നീക്കേണ്ടതായിരുന്നു. ഒരു മനുഷ്യനെന്ന നിലയില്‍ ഇതെനിക്ക് സഹിക്കാനാകുന്നില്ല. ഇതുപോലൊരു സംഭവം രാജ്യത്ത് ഒരിടത്തും സംഭവിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയ്ക്കും കത്തയച്ചിട്ടുണ്ട് എന്നും രാജിക്ക് ശേഷം വിനോദ് ശര്‍മ പ്രതികരിച്ചു.

Resignation | 'മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇപ്പോഴും ഉറങ്ങുകയാണ്'; പാര്‍ടിയില്‍ നിന്ന് രാജിവച്ച് ബിഹാര്‍ ബിജെപി വക്താവ്

മണിപ്പൂര്‍ വിഷയത്തില്‍ സര്‍കാരിനെതിരായ പ്രതിഷേധത്തിന്റെ അടയാളമായി പ്രതിപക്ഷ 'ഇന്‍ഡ്യ' മുന്നണിയിലെ എല്ലാ എംപിമാരും പാര്‍ലമെന്റില്‍ കറുത്ത വസ്ത്രം ധരിച്ചാണ് വ്യാഴാഴ്ച എത്തിയത്. മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ വ്യാഴാഴ്ചയും പ്രതിപക്ഷം പ്രതിഷേധിച്ചു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് സമ്മേളനം തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്.

Keywords:  Defamed India': Bihar BJP Spokesperson Vinod Sharma Resigns Over Manipur Violence, Says 'PM Is Sleeping', Bihar, News, Politics, BJP, Resignation, Allegation, Parliament, Women, Statement, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia