SWISS-TOWER 24/07/2023

Deepika Padukone | ഫിഫ ലോക കപ് ഫൈനലില്‍ ട്രോഫി അനാവരണം ചെയ്യാന്‍ നടി ദീപിക പദുകോണ്‍ ഖത്വറിലേക്ക്? ഇന്‍ഡ്യക്കാര്‍ക്ക് അഭിമാനിക്കാം

 


ADVERTISEMENT

മുംബൈ: (www.kvartha.com) ഖത്വറില്‍ നടക്കുന്ന കാല്‍പന്ത് കളിയുടെ ആവേശത്തിലാണ് ലോക ജനത. നവംബര്‍ 20 ന് ആരംഭിച്ച മത്സരങ്ങള്‍ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. പ്രീ ക്വാര്‍ടര്‍ മത്സരങ്ങള്‍ക്ക് തിരശീല വീഴുമ്പോള്‍ കളിയുടെ ആവേശവും വര്‍ധിച്ചിട്ടുണ്ട്. എട്ട് ടീമുകള്‍ ക്വാര്‍ടര്‍ ഫൈനല്‍ പോരാട്ടത്തിന് കളത്തിലിറങ്ങും.

ഈ അവസരത്തില്‍ ലോകം ഉറ്റുനോക്കുന്ന ഫുട്‌ബോള്‍ വേദിയില്‍ ഇന്‍ഡ്യയ്ക്ക് ഒരു അഭിമാന നേട്ടം ലഭിച്ചിരിക്കുകയാണ് . മറ്റൊന്നുമല്ല, ഡിസംബര്‍ 18ന് നടക്കുന്ന ഫിഫ ലോക കപ് ഫൈനലില്‍ ട്രോഫി അനാവരണം ചെയ്യുക ബോളിവുഡ് താരം ദീപിക പദുകോണ്‍ ആണെന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇതിനായി നടി ഉടന്‍ തന്നെ ഖത്വറിലേക്ക് പറക്കുമെന്നും റിപോര്‍ടുണ്ട്.
Aster mims 04/11/2022

Deepika Padukone | ഫിഫ ലോക കപ് ഫൈനലില്‍ ട്രോഫി അനാവരണം ചെയ്യാന്‍ നടി ദീപിക പദുകോണ്‍ ഖത്വറിലേക്ക്? ഇന്‍ഡ്യക്കാര്‍ക്ക് അഭിമാനിക്കാം

ഇതാദ്യമായാണ് ഒരു ഇന്‍ഡ്യന്‍ താരം ഫിഫ ലോക കപ് ട്രോഫി അനാവരണം ചെയ്യുന്നത്. കഴിഞ്ഞയാഴ്ച ഖത്വറില്‍ നടന്ന ഫിഫ ഫാന്‍ ഫെസ്റ്റ് പരിപാടിയിലെ നടി നോറ ഫതേഹിയുടെ ഡാന്‍സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ലൈറ്റ് ദി സ്‌കൈ' എന്ന ലോക കപ് ഗാനത്തിനാണ് നടി ചുവടുവെച്ചത്. നടിയെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു.

Keywords: Deepika Padukone to unveil FIFA World Cup trophy during finals in Qatar, Mumbai, News, Bollywood, Actress, Deepika Padukone, FIFA-World-Cup-2022, Football, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia