യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി; ഒരു വര്‍ഷം മുമ്പ് കാണാതായ സൈനികന്റേതാണെന്ന് സംശയം

 



കുല്‍ഗാം: (www.kvartha.com 22.09.2021) കശ്മീരിലെ കുല്‍ഗാമില്‍ യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ടെറിടോറിയല്‍ ആര്‍മിയില്‍ ജോലിചെയ്യുന്നതിനിടെ ഒരു വര്‍ഷം മുമ്പ് കാണാതായ സൈനികന്‍ ശാകിര്‍ വാഗെയുടേതാണ് മൃതദേഹമെന്ന് സംശയം. സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് രണ്ടു മുതലാണ് ശാകിര്‍ വാഗെയെ കാണാതായത്. വീട്ടില്‍നിന്നും പട്ടാള ക്യാമ്പിലേക്ക് പോകുംവഴി ശാകിറിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയെന്നാണ് കരുതുന്നത്.

യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി; ഒരു വര്‍ഷം മുമ്പ് കാണാതായ സൈനികന്റേതാണെന്ന് സംശയം


മൊബൈല്‍ ടവെറിനടുത്ത് മൃതദേഹം പൊതിഞ്ഞനിലയില്‍ കണ്ടെത്തിയ വിവരം ലഭിച്ചതിനെ തുടര്‍ന്ന് 34 രാഷ്ട്രീയ റൈഫിള്‍സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മകന്‍േറത് തന്നെയാണെന്ന് ശാകിറിന്റെ പിതാവ് മന്‍സൂര്‍ പറഞ്ഞു. എങ്കിലും ലോകല്‍ പൊലീസിന് കൈമാറിയ മൃതദേഹ അവശിഷ്ടം ഡി എന്‍ എ പരിശോധനയിലൂടെ ഉറപ്പാക്കിയ ശേഷമേ ബന്ധുക്കള്‍ക്ക് കൈമാറു.

Keywords:  News, National, India, Youth, Soldiers, Dead Body, Dead, Kashmir, Police, Decomposed body, suspected to be of Territorial Army Jawan, found in J-K’s Kulgam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia