SWISS-TOWER 24/07/2023

ഐ.എന്‍.എസ് വിക്രാന്ത് 60 കോടിക്ക് വിറ്റു

 


മുംബൈ: ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് നാവിക സേന വിറ്റു. 60 കോടി രൂപക്കാണ് ഐ.ബി കൊമേഴ്ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് വിറ്റത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ കീഴിലായിരുന്ന കപ്പലിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വഹിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന കാരണത്താലാണ് കപ്പല്‍ വിറ്റത്.

1961ല്‍ നാവികസേനയുടെ ഭാഗമായ വിക്രാന്ത് 1971 ലെ ഇന്ത്യാ പാകിസ്ഥാന്‍ യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരിന്നു. 1997 ലാണ് കാലപ്പഴത്തെ തുടര്‍ന്ന് സേനയില്‍ നിന്ന് ഒഴിവാക്കിയത്. നേരത്തെ മ്യൂസിയമായി സൂക്ഷിക്കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും ഭാരിച്ച ചെലവോര്‍ത്ത് ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ മുംബൈയിലെ ഡോക്യാര്‍ടിലാണ് കപ്പലുള്ളത്.

നേരത്തെ കപ്പല്‍ ലേലം ചെയ്യുന്നതിനെതിരെയുള്ള പൊതുതാല്‍പര്യ ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളിയിരുന്നു. കപ്പല്‍ 30 ദിവസത്തിനുള്ളില്‍ തന്നെ ഐ.ബി പ്രൈവറ്റ് ലിമിറ്റഡിന് കൈമാറും.

ഐ.എന്‍.എസ് വിക്രാന്ത് 60 കോടിക്ക് വിറ്റു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: National,INS Vikaranth,The decommisioned aircraft carrier, Indian Navy, Sold for Rs, 60 Crore, Bid, IB Commercial Pvt Ltd ,Maharashtra Government, Decommissioned INS Vikrant sold for Rs 60 crore
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia