Mullaperiyar Dam | മുല്ലപ്പെരിയാറിലുള്ളത് ജലബോംബ്; പുതിയ ഡാം വേണം; കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരുമായി കേന്ദ്ര സര്‍കാര്‍ ഇക്കാര്യം സംസാരിക്കണം; ആവശ്യം ഉന്നയിച്ച് ഡീന്‍ കുര്യാക്കോസ് 
 

 
Mullaperiyar dam, decommission, Kerala, Tamil Nadu, flood threat, Dean Kuriakose, safety, dam safety, natural disaster

Image Credit: Facebook / Dean Kuriakose

കേരളത്തിലെ അഞ്ച് ജില്ലകളിലായി അഞ്ച് ദശലക്ഷം ജനങ്ങള്‍ക്ക് ഭീഷണിയായി കൊണ്ടിരിക്കുന്ന ഈ പ്രശ്‌നം സഭ ഗൗരവമായി തന്നെ ചര്‍ച ചെയ്യണമെന്നും ആവശ്യം

ന്യൂഡെല്‍ഹി: (KVARTHA) മുല്ലപ്പെരിയാര്‍ ഡാം ഡീ കമീഷന്‍ ചെയ്യണം എന്ന ആവശ്യം സഭയില്‍ ഉന്നയിച്ച് ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍, ബെന്നിബഹനാന്‍ എന്നീ എം പിമാര്‍. പാര്‍ലമെന്റില്‍ ഇക്കാര്യം സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് നോടീസ് നല്‍കുകയും ചെയ്തു. 

 മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ ഡാം വേണമെന്നും പിന്നീട് ഡീന്‍ കുര്യാക്കോസ് മാധ്യമങ്ങളോട് പറഞ്ഞു. കേരള, തമിഴ് നാട് മുഖ്യമന്ത്രിമാരുമായി കേന്ദ്ര സര്‍കാര്‍ ഇക്കാര്യം സംസാരിക്കണമെന്നും തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി സംസാരിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

കേരളത്തിലെ അഞ്ച് ജില്ലകളിലായി അഞ്ച് ദശലക്ഷം ജനങ്ങള്‍ക്ക് ഭീഷണിയായി കൊണ്ടിരിക്കുന്ന ഈ പ്രശ്‌നം സഭ ഗൗരവമായി തന്നെ ചര്‍ച ചെയ്യണമെന്നും ഡീന്‍ കുര്യാക്കോസ് നോടീസില്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ അണകെട്ടിന്റെ സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവന്‍ വലിയ അപകടത്തിലാണെന്നും ലോകത്തിലെ തന്നെ ഏറ്റവും വലിയ പഴക്കം ചെന്ന മുല്ലപ്പെരിയാര്‍ ഡാം ഡീകമീഷന്‍ ചെയ്യണമെന്നും ലക്ഷകണക്കിന് ജനങ്ങള്‍ക്ക് ഭീഷണിയുള്ള ഈ വിഷയം സഭ നടപടി ക്രമങ്ങള്‍ നിര്‍ത്തിവെച്ച് അടിയന്തരമായി ചര്‍ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഡീന്‍ കുര്യാക്കോസ് എംപി അടിയന്തര പ്രമേയത്തിന് നോടീസ് നല്‍കിയിരിക്കുന്നത്. 


വയനാട്ടില്‍ അടുത്തിടെ ഉണ്ടായ ഉരുള്‍പൊട്ടല്‍ 500 ഓളം പേരുടെ ജീവനാണ് കവര്‍ന്നതെന്നും ഒരു ഗ്രാമത്തെ പോലും ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia