Fadnavis | രാഹുല്‍ ഗാന്ധി സംസാരിക്കുന്നത് സ്‌നേഹത്തിന്റെ കമ്പോളത്തെ കുറിച്ച്; പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഒബിസി വിഭാഗത്തില്‍പ്പെട്ടയാളെ തിരഞ്ഞെടുക്കാന്‍ ധൈര്യമുണ്ടോ എന്ന് കോണ്‍ഗ്രസിനോട് ദേവേന്ദ്ര ഫഡ്‌നാവിസ്
Oct 14, 2023, 19:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (KVARTHA) ഇന്‍ഡ്യ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ മാത്രമാണ് ഇന്‍ഡ്യ സഖ്യം ഒത്തുചേരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിന് ധൈര്യമുണ്ടെങ്കില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഒബിസി വിഭാഗത്തില്‍പ്പെട്ടയാളെ തിരഞ്ഞെടുക്കണമെന്നും ഫഡ്‌നാവിസ് ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി സ്‌നേഹത്തിന്റെ കമ്പോളത്തെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ സ്‌നേഹം വരുന്നത് മനസില്‍ നിന്നാണെന്നും പ്രധാനമന്ത്രി മോദിയുടെ മനസില്‍ സ്‌നേഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊഹ് റാദേവി പ്രദേശത്ത് നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഫഡ്‌നാവിസ്.
ഫഡ്‌നാവിസിന്റെ വാക്കുകള്‍:
അക്കങ്ങളെ അടിസ്ഥാനമാക്കിയുള്ള അവകാശങ്ങളെ കുറിച്ച് കോണ്‍ഗ്രസ് പറയുന്നുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലേക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഒരു ഒബിസി വിഭാഗക്കാരനെ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ? കോണ്‍ഗ്രസിന് ഇതുവരെ 250ഓളം മുഖ്യമന്ത്രിമാരുണ്ടായിട്ടുണ്ട്. ഇതില്‍ 17ശതമാനമായിരുന്നു ഒബിസി മന്ത്രിമാരുണ്ടായിരുന്നത്.
ബിജെപിക്ക് ഇതുവരെ 68 മുഖ്യമന്ത്രിമാരാണ് ഉണ്ടായത്. ഇതില്‍ 31 ശതമാനവും ഒബിസി വിഭാഗക്കാരാണ്. കേന്ദ്ര മന്ത്രിമാരില്‍ 60ശതമാനം പേരും ഒബിസി, എസ് സി, എസ് ടി വിഭാഗത്തില്‍പ്പെട്ടവരാണ്. ഒബിസി വിഭാഗത്തിന് വേണ്ടി കേന്ദ്രസര്‍കാര്‍ പ്രത്യേക മന്ത്രിസഭ തന്നെ രൂപീകരിച്ചു. ഈ വിഭാഗക്കാരുടെ അവകാശങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ട നടപടികള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് സര്‍കാര്‍ ഉറപ്പാക്കുന്നു.
കൃത്യമായ അച്ചടക്കത്തോടെയാണ് ഒബിസി വിഭാഗക്കാരുടെ അവകാശങ്ങള്‍ക്കായി സര്‍കാര്‍ പ്രവര്‍ത്തനം നടത്തുന്നത്. ഈ വിഭാഗക്കാരുടെ ആവശ്യങ്ങള്‍ വ്യക്തമായി മനസിലാക്കിയ ശേഷമാണ് സുപ്രധാന തീരുമാനങ്ങള്‍ മോദി സ്വീകരിച്ചിരിക്കുന്നത്. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന മോദിയെ പുറത്താക്കുക എന്ന ഏകലക്ഷ്യത്തോടെയാണ് പ്രതിപക്ഷ സഖ്യമായ 25 പാര്‍ടികളടങ്ങിയ ഇന്‍ഡ്യ രൂപീകരിച്ചിരിക്കുന്നത്. അതിന് വേണ്ടി മാത്രമാണ് സഖ്യം പ്രവര്‍ത്തിക്കുന്നത്- എന്നും ഫഡ്‌നാവിസ് പറഞ്ഞു.

Keywords: Declare an OBC PM candidate, Fadnavis dares Congress, Mumbai, News, Devendra Fadnavis, Criticized, Congress, Politics, BJP, Prime Minister, Narendra Modi, Rahul Gandhi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.