ADVERTISEMENT
കൊല്‍ക്കത്ത: (www.kvartha.com 21.05.2016) പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടതുമുന്നണിയെ ചതിച്ചെന്നു വിലയിരുത്തല്‍.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കു വോട്ട് ചെയ്യുന്നതില്‍ സി.പി.എമ്മിന്റെ അണികള്‍ യാതൊരു മടിയും കാട്ടിയില്ലെങ്കിലും കോണ്‍ഗ്രസുകാര്‍ ഇടതു സ്ഥാനാര്‍ഥികളുടെ കൈപിടിച്ചില്ലെന്നാണു വിശകലനം.
കോണ്‍ഗ്രസിനു ശക്തിയുള്ള വടക്കന്‍ ബംഗാള്‍ മേഖലയിലെ തെരഞ്ഞെടുപ്പുഫലം ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരുടെ അഭിപ്രായം. ഇവിടെ കൂച്ച്‌ബെഹാറിലെ ഒമ്പതു സീറ്റില്‍ എട്ടും മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്വന്തമാക്കി. അലിപുര്‍ദ്വാറില്‍ അഞ്ചില്‍ നാലും ജല്‍പായ്ഗുഡിയിലെ ഏഴില്‍ ആറും സീറ്റുകളുടെ കാര്യവും അങ്ങനെതന്നെ. ജനകീയ സഖ്യം എന്നാണ് കോണ്‍ഗ്രസ്, സി.പി.എം നേതൃത്വങ്ങള്‍ പുതിയ കൂട്ടുകെട്ടിനെ വിശേഷിപ്പിച്ചതെങ്കിലും തൃണമൂലിനെ തോല്‍പിക്കുക എന്ന ഏക അജണ്ടയെ ജനം തള്ളിക്കളഞ്ഞു.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ മല്‍സരിച്ച തൃണമൂലിന് 184 സീറ്റും കോണ്‍ഗ്രസിന് 41 സീറ്റും ലഭിച്ചു. അന്നു തനിയെ മല്‍സരിച്ച ഇടതുമുന്നണിക്ക് 62 സീറ്റുണ്ടായിരുന്നു. അതില്‍ സി.പി.എമ്മിന്റേതു 40 സീറ്റ്. ഇക്കുറി പഴയ ശത്രുക്കള്‍ ഒന്നിച്ച് എതിര്‍ത്തപ്പോള്‍ 294 അംഗ നിയമസഭയില്‍ മമതയുടെ തൃണമൂല്‍ തനിച്ച് 211 സീറ്റ് നേടി. കഴിഞ്ഞ തവണത്തേക്കാള്‍ 29 സീറ്റ് അധികം.
പ്രതിപക്ഷ സഖ്യത്തിനു കിട്ടിയതിന്റെ (75 സീറ്റ്) ഏകദേശം മൂന്നിരട്ടി. സി.പി.എമ്മിനു വെറും 26. ആര്‍.എസ്.പി മൂന്നും ഫോര്‍വേഡ് ബ്ലോക്ക് രണ്ടും സി.പി.ഐ ഒന്നും സീറ്റ് നേടി.
കോണ്‍ഗ്രസിനു 45, കഴിഞ്ഞ തവണത്തേക്കാള്‍ നാലു സീറ്റ് കൂടുതല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 39 ശതമാനവും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 39.03 ശതമാനവും വോട്ട് നേടിയ തൃണമൂലിന് ഇപ്പോള്‍ കിട്ടിയത് 44.9 ശതമാനം വോട്ട്.

Keywords: Kolkota, West Bengal, National, India, CPM, Congress, Assembly, Assembly Election, Election-2016.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.