SWISS-TOWER 24/07/2023

Accidental Death | മഹാരാഷ്ട്രയിലെ റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലില്‍ 16 മരണം; 23 പേരെ രക്ഷപെടുത്തി; 50 ഓളം വീടുകള്‍ മണ്ണിനടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) മഹാരാഷ്ട്രയിലെ റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലില്‍ ഇതുവരെ 16 പേര്‍ മരിച്ചു. 23 പേരെ രക്ഷപെടുത്തി. ബുധനാഴ്ച രാത്രി പത്തരയോടെയാണ് റായ്ഗഡിലെ ഇര്‍ഷല്‍വാഡി ഗ്രാമത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. ദുരന്തത്തില്‍ 50 ഓളം വീടുകള്‍ മണ്ണിനടിയിലായി. 
Aster mims 04/11/2022

നൂറോളം പേരാണ് അപകടത്തില്‍പെട്ടത്. ദേശീയ ദുരന്തനിവാരണസേനയുടെ നേതൃത്വത്തില്‍ ഡോഗ് സ്‌കോഡിന്റെ സഹായത്തോടെ തിരച്ചില്‍ പുരോഗമിക്കുകയാണ്. റായ്ഗഡില്‍ കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം തിരിച്ചടിയായി. മണ്ണിടിച്ചില്‍ ഭീഷണി ഇപ്പോഴും മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്.

അപകട സ്ഥലം മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ സന്ദര്‍ശിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം സംസ്ഥാന സര്‍കാര്‍ പ്രഖ്യാപിച്ചു. റായ്ഗഡ് കൂടാതെ, താനെ, പാല്‍ഘഡ് ജില്ലകള്‍ ചുവപ്പ് ജാഗ്രതയിലാണ്. മുംബൈയില്‍ ഓറന്‍ജ് ജാഗ്രതയും പ്രഖ്യാപിച്ചു.

Accidental Death | മഹാരാഷ്ട്രയിലെ റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലില്‍ 16 മരണം; 23 പേരെ രക്ഷപെടുത്തി; 50 ഓളം വീടുകള്‍ മണ്ണിനടിയില്‍



Keywords:  News, National, National-News, Accident-News, Death, Mounts, Maharashtra, Raigad, Landslide, Death toll mounts to 16 in Maharashtra's Raigad landslide.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia