Dead Body | ഷിംലയിലെ തകര്‍ന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും ലഭിച്ചത് 14 പേരുടെ മൃതദേഹങ്ങള്‍; 7 പേര്‍ കൂടി കുടുങ്ങിക്കിടക്കുന്നു
Aug 18, 2023, 13:57 IST
ഷിംല: (www.kvartha.com) ഷിംലയിലെ തകര്‍ന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കാരണം ഹിമാചല്‍ പ്രദേശില്‍ മരിച്ചവരുടെ എണ്ണം 74 ആയി. ഷിംല സമര്‍ ഹിലിലെ ശിവക്ഷേത്രത്തിനടുത്തും ഫാഗ്ലിയിലും കൃഷ്ണനഗറിലുമുണ്ടായ ഉരുള്‍പൊട്ടലിലാണ് 21 പേര്‍ മരിച്ചത്.
ക്ഷേത്രാവശിഷ്ടങ്ങളില്‍ ഏഴു പേര്‍ കൂടി കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഇതുവരെ 14 പേരുടെ മൃതദേഹമാണ് ഇവിടെനിന്ന് ലഭിച്ചത്. ഇതില്‍ ഒരാളുടേതൊഴികെയുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയുകയും ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ചമ്പ ജില്ലയില്‍ രണ്ടുപേര്‍ കൂടി മരിച്ചതായും അധികൃതര്‍ അറിയിച്ചു. കാണാതായ ഇരുപതോളം പേര്‍ക്കുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഷിംല, സോളന്‍, മാണ്ഡി, ചമ്പ എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഞായറാഴ്ച ആരംഭിച്ച കനത്ത മഴ മൂന്ന് ദിവസം കൂടി നീണ്ടതാണ് സംസ്ഥാനത്ത് വ്യാപകമായ നാശനഷ്ടം ഉണ്ടാകാനിടയായത്. വ്യാഴാഴ്ച ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു, പൂര്‍വസ്ഥിതിയിലാക്കാന്‍ ഒരു വര്‍ഷമെടുക്കുമെന്നും 10,000 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിന് ഉണ്ടായിട്ടുണ്ടെന്നും അറിയിച്ചു.
സൈനികരുടെയും മറ്റും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മഴ തുടങ്ങി 55 ദിവസത്തിനകം 113 സ്ഥലങ്ങളിലാണ് സംസ്ഥാനത്ത് ഉരുള്‍പൊട്ടലുണ്ടായത്. പി ഡബ്ലു ഡിക്ക് 2491 കോടിയുടെയും നാഷനല്‍ ഹൈവേ അതോറിറ്റിക്ക് 1000 കോടിയുടെയും നഷ്ടമുണ്ടായി.
സംസ്ഥാനത്ത് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് സുഖുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ കൂടുതല്‍ ഓടോമാറ്റിക് വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. ഇതിലൂടെ സംസ്ഥാനത്തെ കാലാവസ്ഥ സംബന്ധമായ വിവരങ്ങള്‍ മുന്‍കൂട്ടി അറിയുവാനും വേണ്ട നടപടികള്‍ കൈക്കൊള്ളുവാനും കഴിയും എന്നുമാണ് സര്‍കാര്‍ വിശദീകരിച്ചത്.
ക്ഷേത്രാവശിഷ്ടങ്ങളില്‍ ഏഴു പേര്‍ കൂടി കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഇതുവരെ 14 പേരുടെ മൃതദേഹമാണ് ഇവിടെനിന്ന് ലഭിച്ചത്. ഇതില്‍ ഒരാളുടേതൊഴികെയുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയുകയും ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ചമ്പ ജില്ലയില്‍ രണ്ടുപേര്‍ കൂടി മരിച്ചതായും അധികൃതര്‍ അറിയിച്ചു. കാണാതായ ഇരുപതോളം പേര്‍ക്കുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഷിംല, സോളന്‍, മാണ്ഡി, ചമ്പ എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഞായറാഴ്ച ആരംഭിച്ച കനത്ത മഴ മൂന്ന് ദിവസം കൂടി നീണ്ടതാണ് സംസ്ഥാനത്ത് വ്യാപകമായ നാശനഷ്ടം ഉണ്ടാകാനിടയായത്. വ്യാഴാഴ്ച ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു, പൂര്‍വസ്ഥിതിയിലാക്കാന്‍ ഒരു വര്‍ഷമെടുക്കുമെന്നും 10,000 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിന് ഉണ്ടായിട്ടുണ്ടെന്നും അറിയിച്ചു.
സൈനികരുടെയും മറ്റും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മഴ തുടങ്ങി 55 ദിവസത്തിനകം 113 സ്ഥലങ്ങളിലാണ് സംസ്ഥാനത്ത് ഉരുള്‍പൊട്ടലുണ്ടായത്. പി ഡബ്ലു ഡിക്ക് 2491 കോടിയുടെയും നാഷനല്‍ ഹൈവേ അതോറിറ്റിക്ക് 1000 കോടിയുടെയും നഷ്ടമുണ്ടായി.
Keywords: Death toll in Shimla temple disaster reaches 14, Rescuers retrieve body, Shimla, Rain, News, Death Toll, Shimla Temple Disaster, Dead Body, Rescued, Chief Minister, Visit, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.