Death Penalty | ആള്‍ക്കൂട്ടാക്രമണത്തിന് വധശിക്ഷ; രാജ്യദ്രോഹനിയമം ഒഴിവാക്കാനും തീരുമാനം; പുതിയ ക്രിമിനല്‍ നിയമങ്ങള്‍ സംബന്ധിച്ച് പാര്‍ലമെന്റില്‍ അമിത് ഷാ

 


ന്യൂഡെല്‍ഹി: (KVARTHA) പുതിയ ക്രിമിനല്‍ നിയമങ്ങള്‍ സംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ ബിലുകള്‍ കേന്ദ്രം പറയുന്ന ശിക്ഷയ്ക്ക് പകരം 'നീതി'യില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് രാജ്യത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ നവീകരിക്കാന്‍ ലക്ഷ്യമിടുന്നു.

Death Penalty | ആള്‍ക്കൂട്ടാക്രമണത്തിന് വധശിക്ഷ; രാജ്യദ്രോഹനിയമം ഒഴിവാക്കാനും തീരുമാനം; പുതിയ ക്രിമിനല്‍ നിയമങ്ങള്‍ സംബന്ധിച്ച് പാര്‍ലമെന്റില്‍ അമിത് ഷാ

ഭാരതീയ ന്യായ സംഹിത ബില്‍, 2023, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ബില്‍, 2023, ഭാരതീയ സാക്ഷ്യ ബില്‍, 2023 എന്നിവ പാര്‍ലമെന്റില്‍ ആദ്യമായി അവതരിപ്പിച്ചത് വര്‍ഷകാല സമ്മേളനത്തിലാണ്. ശീതകാല സമ്മേളനത്തില്‍ ബിലുകളുടെ ഭേദഗതി ചെയ്ത പതിപ്പുകള്‍ ഷാ അവതരിപ്പിച്ചു.

പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ ആള്‍ക്കൂട്ടാക്രമണത്തിന് വധശിക്ഷയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. രാജ്യദ്രോഹനിയമം ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരസേനാനികളെ ദീര്‍ഘകാലം ജയിലിലിട്ടത് ഈ നിയമം ഉപയോഗിച്ചാണെന്നും അമിത് ഷാ പറഞ്ഞു.

രാജ്യദ്രോഹനിയമം ബ്രിടീഷുകാരാണ് ഉണ്ടാക്കിയത്. ഇതുപ്രകാരം ബാലഗംഗാധര തിലകന്‍, മഹാത്മ ഗാന്ധി, സര്‍ദാര്‍ പട്ടേല്‍ തുടങ്ങി നിരവധി നേതാക്കള്‍ക്ക് വര്‍ഷങ്ങളോളം ജയില്‍ കഴിയേണ്ടി വന്നു. ഇതാദ്യമായി രാജ്യദ്രോഹനിയമം മുഴുവനായും ഒഴിവാക്കുകയാണ് മോദി സര്‍കാര്‍ ചെയ്യുന്നതെന്നും ഷാ പറഞ്ഞു. ഇന്‍ഡ്യയിലെ ക്രിമിനല്‍ നീതി സംവിധാനത്തിന്റെ പൊളിച്ചെഴുത്താണ് പുതിയ ബിലിലൂടെ ലക്ഷ്യമിടുന്നത്. നീതിക്കാണ് പുതിയ ബിലില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിര്‍ദിഷ്ട നിയമങ്ങള്‍ പൊലീസിന്റെ ഉത്തരവാദിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സംവിധാനം കൊണ്ടുവരുമെന്നും ഷാ പറഞ്ഞു. അറസ്റ്റിലായ വ്യക്തികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇപ്പോള്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലും രേഖപ്പെടുത്തണം, ഈ രേഖകള്‍ പരിപാലിക്കുന്നതിന് ഒരു നിയുക്ത പൊലീസ് ഉദ്യോഗസ്ഥന്‍ ഉത്തരവാദിയായിരിക്കുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

Keywords: Death penalty for mob lynching under new criminal laws': Amit Shah, New Delhi, News, Politics, Death Penalty, New Criminal Laws, Amit Shah, Parliament, Statement, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia