'ഒരു തെളിവും അവശേഷിപ്പിക്കാതെ ആസൂത്രിത കൊലപാതകം'; ഒടുവിൽ കുടുങ്ങി; 45 കാരന്റെ മരണത്തിൽ ഭാര്യയും മക്കളും ഉൾപെടെ 5 പേർ അറസ്റ്റിൽ
Oct 2, 2021, 18:02 IST
മംഗളുറു: (www.kvartha.com 02.10.2021) കാറിനകത്ത് 45 കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ട സംഭവം ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തിൽ ഭാര്യയും മക്കളും ഉൾപെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 28 ന് ശിവമൊഗ്ഗ മിറ്റ്ലുഗോഡ് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഹുനസേകോപയിലെ വനപ്രദേശത്ത് നിന്നാണ് ബിസിനസുകാരനായ അച്ചാപ്പുരയിലെ വിനോദിന്റെ ശരീരാവശിഷ്ടങ്ങൾ ലഭിച്ചത്.
ആദ്യം ആത്മഹത്യ എന്ന് കരുതിയിരുന്നെങ്കിലും പൊലീസിന്റെ തുടർ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. വിനോദിന്റെ ഭാര്യ ബിനു (42), മൂത്തമകൻ വിവേക് (21), ഇളയ മകൻ വിഷ്ണു (19), ബിനുവിന്റെ സഹോദരിയുടെ മകൻ അശോക് (23), വിനോദിന്റെ സഹോദരൻ സഞ്ജയ് (36) എന്നിവരാണ് അറസ്റ്റിലായത്.
പൊലീസ് പറയുന്നതിങ്ങനെ: 'വിനോദിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ വിനോദിന്റെ ബന്ധുക്കൾ, സ്ത്രീ സ്വത്ത് അവകാശപ്പെടുമെന്ന് ഭയപ്പെട്ടിരുന്നു. തുടർന്ന് ഭാര്യയും മക്കളും മറ്റുള്ളവരും ചേർന്ന് വിനോദിനെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തി.
സെപ്റ്റംബർ 26 -ന് ഇവർ ഒരു ബാരൽ പെട്രോൾ വാങ്ങി. വിനോദിനെ വീട്ടിൽവെച്ച് ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് അവർ കൊലപ്പെടുത്തി. തുടർന്ന് രാസവസ്തുക്കൾ ഉപയോഗിച്ച് രക്തക്കറകളും മറ്റും വൃത്തിയാക്കുകയും രക്തം പുരണ്ട വസ്ത്രങ്ങളും ചെരിപ്പുകളും കത്തിക്കുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം, രാത്രി 10.30 മണിയോടെ വിനോദിന്റെ മൃതദേഹം കാറിൽ കയറ്റി ഹുനസേകോപയിലേക്ക് കൊണ്ടുപോയി. അതിനിടെ കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റി പകരം വ്യാജ നമ്പർ പ്ലേറ്റ് പതിപ്പിച്ചു. അതിനുശേഷം വിനോദിന്റെ മൃതദേഹം അടക്കം കാർ കത്തിക്കുകയായിരുന്നു.
യാത്രയിലുടനീളം എല്ലാ കുടുംബാംഗങ്ങളും മൊബൈൽ ഫോണുകൾ സ്വിച് ഓഫ് ചെയ്തിരുന്നു. അവരുടെ നീക്കങ്ങൾ കണ്ടെത്താതിരിക്കാൻ വേണ്ടിയായിരുന്നു ഇത്. വിനോദിന്റെ മൊബൈൽ ഫോണും സമീപത്തെ വെള്ളക്കെട്ടിലേക്ക് എറിഞ്ഞു. പ്രതികൾ വീട്ടിൽ തിരിച്ചെത്തി കിടന്ന് ഉറങ്ങുകയും തുടർന്നുള്ള ദിവസങ്ങളിൽ അവരുടെ കുറ്റകൃത്യത്തെക്കുറിച്ച് ഒരു സൂചനയും നൽകാതിരിക്കുകയും ചെയ്തു.
പ്രദേശവാസികൾ കത്തിക്കരിഞ്ഞ നിലയിൽ വാഹനം കണ്ടതിനെ തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ആദ്യം വിചാരിച്ചത് ഇത് ആത്മഹത്യയാണെന്നായിരുന്നു. എന്നാൽ സംശയത്തെ തുടർന്ന് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധ മൊഴികൾ അവരെ കുടുക്കുകയായിരുന്നു. കാണാതായി ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു പരാതിയും റെജിസ്റ്റർ ചെയ്യാത്തതും പൊലീസിന് സംശയം പടർത്തി'.
പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Keywords: Karnataka, News, Mangalore, National, Murder, Case, Police, Investigates, Arrest, Accused, Top-Headlines, Death of businessman; five arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.