Found Dead | തലയില്ലാത്ത നിലയിൽ കുട്ടിയുടെ മൃതദേഹം വയലിൽ കണ്ടെത്തി; നരബലിയെന്ന് സംശയിച്ച് പൊലീസ്
Dec 7, 2022, 10:09 IST
മീററ്റ്: (www.kvartha.com) കിഴക്കൻ ഡെൽഹിയിൽ നിന്ന് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം ഉത്തർപ്രദേശിലെ മീററ്റിൽ കണ്ടെത്തി. വയലിൽ തലയില്ലാത്ത നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. സംഭവുമായി ബന്ധപ്പെട്ട് 16 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ 30 ന് പ്രീത് വിഹാറിലെ വസതിയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോകുകയും പിന്നീട് അയൽക്കാരിൽ ഒരാൾ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ 16കാരൻ നരബലിയുടെ ഭാഗമായാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
'ചോദ്യം ചെയ്യലിൽ, കുട്ടിയെ മീററ്റിലെ കരിമ്പ് തോട്ടത്തിൽ ഉപേക്ഷിച്ചതായി കൗമാരക്കാരൻ വെളിപ്പെടുത്തി. തലയും കൈകാലുകളും ഇല്ലാത്ത നിലയിൽ മൃതദേഹം ലോക്കൽ പൊലീസ് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. തല കുറച്ചകലെ നിന്ന് കണ്ടെത്തി. വസ്ത്രങ്ങളുടെയും മറ്റും അടിസ്ഥാനത്തിൽ, മൃതദേഹം പ്രീത് വിഹാർ പ്രദേശത്ത് നിന്ന് കാണാതായ കുട്ടിയുടെതാണെന്ന് തിരിച്ചറിഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തു, കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്', മുതിർന്ന പൊലീസ് ഓഫീസർ അമൃത ഗുഗുലോത്ത് പറഞ്ഞു.
കുട്ടിയുടെ ദാരുണമായ കൊലപാതകത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതോടെ കുടുംബാംഗങ്ങളും പ്രദേശവാസികളും പ്രതിഷേധിക്കുകയും പ്രീത് വിഹാർ പ്രദേശത്ത് റോഡ് ഉപരോധിക്കുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ച പൊലീസിന് നേരെ രോഷാകുലരായ പ്രതിഷേധക്കാർ കല്ലെറിഞ്ഞു.
Keywords: Dead Body Of Delhi Child Found in UP, Cops Suspect Human Sacrifice, National,News,Top-Headlines,Latest-News,Delhi,Found Dead,Police,Investigates.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.