Go First | ഗോ ഫസ്റ്റ് വിമാനം വീണ്ടും പറക്കും; ഡിജിസിഎയുടെ അനുമതിയിൽ പ്രതീക്ഷയോടെ കമ്പനി

 


ന്യൂഡെൽഹി: (www.kvartha.com) സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട ഗോ ഫസ്റ്റ് ഉടൻ പറക്കുന്നത് കാണാം. ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വെള്ളിയാഴ്ച ചില നിബന്ധനകളോടെ വിമാന പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ഗോ ഫസ്റ്റിനെ അനുവദിച്ചു. 15 വിമാനങ്ങളും 114 പ്രതിദിന സർവീസുകളുമായി പ്രവർത്തനം പുനരാരംഭിക്കാനുള്ള പദ്ധതിക്കാണ് അംഗീകാരം നൽകിയത്.

Go First | ഗോ ഫസ്റ്റ് വിമാനം വീണ്ടും പറക്കും; ഡിജിസിഎയുടെ അനുമതിയിൽ പ്രതീക്ഷയോടെ കമ്പനി

ഡൽഹി ഹൈക്കോടതിയുടെയും നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ ഡൽഹി ബെഞ്ചിന്റെയും പരിഗണനയിലുള്ള റിട്ട് പെറ്റീഷനുകളുടെ/അപേക്ഷകളുടെ ഫലത്തിന് വിധേയമാണ് അംഗീകാരമെന്ന് ഡിജിസിഎ പറഞ്ഞു. സാമ്പത്തിക പ്രശ്നം നേരിടുന്ന ഗോ ഫസ്റ്റിന് ഈ പദ്ധതി പ്രവർത്തനങ്ങളെ ഊർജിതമാക്കുന്നതിന് സഹായിക്കും. മെയ് രണ്ടിന് വാഡിയ ഗ്രൂപ്പിന്റെ എയർലൈനിന്റെ അറിയിപ്പിൽ പറയുന്നത് തങ്ങളുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിക്ക് കാരണം അമേരിക്കൻ കമ്പനിയായ പ്രാറ്റ്&വിറ്റ്നിയെ ആണെന്നാണ്. മെയ് മൂന്നിന് ശേഷം ഗോ ഫസ്റ്റ് സർവീസുകളൊന്നും നടത്തിയിട്ടില്ല.

സർവീസിന് യോഗ്യതയുള്ള വിമാനങ്ങൾ, ക്യാബിൻ ക്രൂ, എയർക്രാഫ്റ്റ് എൻജിനീയർമാർ എന്നിവരടങ്ങിയ പദ്ധതി തയ്യാറാക്കിയതിന് ശേഷം സർവീസ് ആരംഭിക്കും. സർവീസിന് വേണ്ടി വിമാനങ്ങൾ ഒരുക്കി ഒരുപാട് തവണ ഡി ജി സി യുടെ അനുമതി തേടിയെങ്കിലും ഇപ്പോഴാണ് അനുമതി നൽകിയത്. എല്ലാ നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വിമാനങ്ങളിലെ വായു സഞ്ചാരം ഉറപ്പ് വരുത്തുകയും പുറപ്പെടുന്നതിന് മുൻപ് വിമാനത്തിന്റെ പ്രവർത്തനം ഉറപ്പ് വരുത്തുകയും വേണമെന്ന് കൃത്യമായ നിർദേശം ഉണ്ട്.

വിമാന സർവീസിന്റെ പുനരാരംഭിക്കലിനു വേണ്ടി ധനസഹായത്തിന് വേണ്ടി ഒരു പദ്ധതി ഡിസിജി യെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഐ ഡി ബി ഐ, ഡച് ബാങ്ക് എന്നിവയുടെ സഹകരണത്തോടെ 450 കോടി രൂപയുടെ ഇടക്കാല സഹായത്തിന് എയർലൈൻ ക്രെഡിറ്റേഴ്സ് കമ്മിറ്റി അനുമതി നൽകിയിട്ടുണ്ട്.

ഈ പദ്ധതിയുടെ ഭാഗമായി 26 വിമാനങ്ങൾ ഉൾപ്പെടുവിച്ച് പ്രതിദിനം 160 സർവീസുകൾ നടത്താൻ ഗോ ഫസ്റ്റ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടായിരുന്നു. ജൂലൈ നാല് മുതൽ ആറ് വരെ ഗോ ഫസ്റ്റിന്റെ സൗകര്യങ്ങളെയും പ്രവർത്തനങ്ങളെയും വിലയിരുത്തുന്നതിന് വേണ്ടി പ്രത്യേക പരിശോധന നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇത്രയും വിമാനം പ്രവർത്തിക്കുന്നതിനുള്ള സ്റ്റാഫുകൾ ഇല്ലെന്ന് ഡിസിജിഎ കണ്ടെത്തിയിരുന്നു. അതിനുശേഷമാണ് 15 വിമാനങ്ങളിലേക്കും 114 സർവീസുകളിലേക്കും പദ്ധതിയെ ചുരുക്കിയത്.

സാമ്പത്തികമായി 6500 കോടി രൂപയുടെ കടമുണ്ടെന്ന് കമ്പനി എൻ സി എൽ ടിയെ അറിയിച്ചു. ബാങ്കുകൾ ധനകാര്യസ്ഥാപനങ്ങൾ വിമാനത്തിന്റെ വാടക എന്നിവ ഉൾപ്പെടെ വിമാനത്തിന്റെ മൊത്തം ബാധ്യത 11463 കോടി രൂപയാണ്. ഗോഫസ്റ്റിന് വിമാനം വാടകയ്ക്ക് കൊടുക്കുന്നവർ അവ തിരിച്ചുപിടിക്കാൻ ഡിസിജിഎക്ക് അപേക്ഷ നൽകിയിരുന്നുവെങ്കിലും പുതിയ പദ്ധതി എൻസിഎൽടി അംഗീകരിച്ചതിനാൽ അപേക്ഷ പിൻവലിച്ചു. വിമാനം വാടകയ്ക്ക് നൽകിയവർ അവ തിരിച്ചെടുത്തിരുന്നുവെങ്കിൽ ഗോ ഫസ്റ്റിന്റെ പദ്ധതി വെള്ളത്തിലാകുമായിരുന്നു.

വാഡിയ ഗ്രൂപ്പിന്റെ ബജറ്റ് വിമാനമാണ് ഗോ ഫസ്റ്റ്. 2005 നവംബറിൽ മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് ഗോഫസ്റ്റ് ആദ്യ വിമാന സർവീസ് നടത്തി. കമ്പനിയുടെ പക്കൽ 59 വിമാനങ്ങൾ ഉൾപ്പെടുന്നു. 27 ആഭ്യന്തര, എട്ട് അന്തർദേശീയ സ്ഥലങ്ങളിലായി മൊത്തം 35 ഇടങ്ങളിലേക്കാണ് നേരത്തെ കമ്പനി വിമാന സർവീസ് നടത്തിയിരുന്നത്.

Keywords: News, National, News Delhi, DGCA, NCLT, Flights, Riders, Go First, Air Craft, High Court, Aviation, Resumption Plan, Wadia, DCGA approves resumption of go to first flight scheme.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia