Arrested | 'മദ്യലഹരിയില്‍ വിമാനത്തിനുള്ളില്‍ കയറി, വീണ്ടും മദ്യപാനം'; ഇന്‍ഡിഗോ വിമാനത്തില്‍ 2 യാത്രക്കാര്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പട്ന: (www.kvartha.com) എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ മദ്യലഹരിയില്‍ യാത്രക്കാരന്‍ സഹയാത്രികയുടെ ശരീരത്തില്‍ മൂത്രമൊഴിച്ച സംഭവം വന്‍വിവാദമായിരുന്നു. ഇതിനു പിന്നാലെ സമാനമായ സംഭവങ്ങള്‍ എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ തന്നെ നടന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഡെല്‍ഹി-പട്ന ഇന്‍ഡിഗോ വിമാനത്തില്‍ മദ്യലഹരിയില്‍ വിമാനത്തിനുള്ളില്‍ കയറുകയും വീണ്ടും മദ്യപിക്കുകയും ചെയ്തുവെന്ന പരാതിയില്‍ രണ്ട് യാത്രക്കാര്‍ അറസ്റ്റിലായ വാര്‍ത്തയാണ് പുറത്തുവരുന്നത്.

Arrested | 'മദ്യലഹരിയില്‍ വിമാനത്തിനുള്ളില്‍ കയറി, വീണ്ടും മദ്യപാനം'; ഇന്‍ഡിഗോ വിമാനത്തില്‍ 2 യാത്രക്കാര്‍ അറസ്റ്റില്‍

ഞായറാഴ്ച രാത്രിയായിരുന്നു അറസ്റ്റിനിടയാക്കിയ സംഭവം. ആഭ്യന്തര സര്‍വീസുകളില്‍ മദ്യം നിരോധിച്ചിരിക്കുകയാണ്. ഡെല്‍ഹിയില്‍ നിന്ന് മദ്യപിച്ച ശേഷം വിമാനത്തില്‍ കയറിയ യാത്രക്കാര്‍ 80 മിനുടുള്ള യാത്രയില്‍ വിമാനത്തിനുള്ളില്‍ വീണ്ടും മദ്യപിക്കുകയായിരുന്നു.

ഇത് ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ വിവരം എയര്‍ ട്രാഫിക് കണ്‍ട്രോളറെ അറിയിച്ചു. വിമാനം പട്ന വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ സിഐഎസ്എഫാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരെ എയര്‍പോര്‍ട് പൊലീസിനു കൈമാറി.

മദ്യപിച്ചതിന് യാത്രക്കാരെ ക്രൂ അംഗങ്ങള്‍ തടഞ്ഞുവെക്കുകയും സംഭവത്തില്‍ ക്ഷമാപണം എഴുതി വാങ്ങുകയും ചെയ്തു. വിമാനത്തില്‍ മറ്റ് ബഹളമൊന്നും ഉണ്ടായിട്ടില്ലെന്ന് വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Keywords: Days after Air India incident, two passengers arrested for consuming alcohol, creating ruckus on IndiGo flight, Patna, News, Passengers, Arrested, Liquor, Police, Flight, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia