ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തിന് പ്രതികാരം ചെയ്യും: ഭീഷണിയുമായി ദാഇഷിന്റെ വീഡിയോ
May 21, 2016, 16:44 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 21.05.2016) ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തിന് പ്രതികാരം ചെയ്യുമെന്ന ഭീഷണിയുമായി ആഗോള ഭീകര സംഘടനയായ ദാഇഷിന്റെ പുതിയ വീഡിയോ. മുംബൈയിലെ താനെ സ്വദേശിയായ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ഫഹദ് തന്‍വീര്‍ ഷെയ്ഖ് അടക്കമുള്ള ഇന്ത്യയിലെ ജിഹാദികളും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 22 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ വെള്ളിയാഴ്ചയാണ് പുറത്തുവിട്ടത്.
കൈയില്‍ വാളുമായി ഞങ്ങള്‍ തിരിച്ചു വരും. ബാബറി മസ്ജിദ് സംഭവത്തില്‍ മുസ്ലീങ്ങളെ കൊന്നൊടുക്കിയവരുടെ കഴുത്തറുത്ത് പ്രതികാരം ചെയ്യും. കശ്മീര്‍, ഗുജറാത്ത്, മുസാഫര്‍നഗര്‍ എന്നിവിടങ്ങളിലെ പാവപ്പെട്ട മുസ്ലീങ്ങളെ കൊല ചെയ്തവരോടു പകരം ചോദിക്കും തുടങ്ങിയ ഭീഷണികളാണ് വീഡിയോ സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബട്‌ല ഹൗസ് ഏറ്റുമുട്ടലിന് ശേഷം തങ്ങള്‍ പ്രയാസങ്ങള്‍ അനുഭവിക്കുകയാണെന്നും അതിനുശേഷം തീവ്രവാദ വിരുദ്ധ സേനയും പോലീസും മറ്റ് അന്വേഷണ ഏജന്‍സികളും തങ്ങളുടെ പിന്നാലെയുള്ളതിനാല്‍ ഇന്ത്യയില്‍ നിന്ന് ഒളിച്ചോടേണ്ടി വന്നതായും മുജാഹിദ്ദീനുകളോടൊപ്പം പ്രവര്‍ത്തിച്ച തങ്ങള്‍ പിന്നീട് ഖൊറസന്‍ മേഖലയില്‍ എത്തിയെന്നും ഷെയ്ഖ് പറയുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം മേയില്‍ കല്യാണില്‍ നിന്നുള്ള ആരിഫ് മജീദ്, അമാന്‍ തണ്ടല്‍, സഹീം തന്‍കി, ഫഹദ് തന്‍വീര്‍ ഷെയ്ഖ് എന്നിവര്‍ ദാഇഷില്‍ ചേരുന്നതിനായി ഇറാഖിലേക്ക് കടന്നിരുന്നു. ഇവരില്‍ മജീദിനെ സിറിയയില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ എന്‍.ഐ.എ അറസ്റ്റു ചെയ്തു. തന്‍കി റാഖയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു എന്നും വീഡിയയോയില്‍ ഷെയ്ഖ് പറയുന്നു.

ഇന്ത്യയില്‍ മുസ്ലീങ്ങള്‍ സുരക്ഷിതരല്ലെന്നും പുതിയ നിയന്ത്രണങ്ങള്‍ മുസ്ലീങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പിച്ച് അവരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണ് ചെയ്യുന്നതെന്നും വീഡിയോയില്‍ പറയുന്നു. വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടവരില്‍ ഷെയ്ഖിനെ മാത്രമാണ് തിരിച്ചറിഞ്ഞത്. മറ്റുള്ള ഇന്ത്യാക്കാര്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരാണെന്നാണ് സൂചന.
ബട്‌ല ഹൗസ് ഏറ്റുമുട്ടലിന് ശേഷം തങ്ങള്‍ പ്രയാസങ്ങള്‍ അനുഭവിക്കുകയാണെന്നും അതിനുശേഷം തീവ്രവാദ വിരുദ്ധ സേനയും പോലീസും മറ്റ് അന്വേഷണ ഏജന്‍സികളും തങ്ങളുടെ പിന്നാലെയുള്ളതിനാല്‍ ഇന്ത്യയില്‍ നിന്ന് ഒളിച്ചോടേണ്ടി വന്നതായും മുജാഹിദ്ദീനുകളോടൊപ്പം പ്രവര്‍ത്തിച്ച തങ്ങള്‍ പിന്നീട് ഖൊറസന്‍ മേഖലയില്‍ എത്തിയെന്നും ഷെയ്ഖ് പറയുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം മേയില്‍ കല്യാണില്‍ നിന്നുള്ള ആരിഫ് മജീദ്, അമാന്‍ തണ്ടല്‍, സഹീം തന്‍കി, ഫഹദ് തന്‍വീര്‍ ഷെയ്ഖ് എന്നിവര്‍ ദാഇഷില്‍ ചേരുന്നതിനായി ഇറാഖിലേക്ക് കടന്നിരുന്നു. ഇവരില്‍ മജീദിനെ സിറിയയില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ എന്‍.ഐ.എ അറസ്റ്റു ചെയ്തു. തന്‍കി റാഖയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു എന്നും വീഡിയയോയില്‍ ഷെയ്ഖ് പറയുന്നു.
Also Read:
മാതാവിനെയും ഭാര്യയെയും പുറത്താക്കി യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു
Keywords: Dayish threatens to take revenge against Kashmir, Babri Masjid in latest video, New Delhi, Pune, Natives, Gujarat, Kashmir, Arrest, Bomb Blast, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.