Reappointed | പിരിച്ചുവിട്ടിട്ടില്ല: മംഗ്ലൂറുവില്‍ കൊല്ലപ്പെട്ട യുവമോര്‍ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യയെ വീണ്ടും ജോലിക്ക് നിയമിച്ച് സിദ്ധരാമയ്യ സര്‍കാര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്ലൂര്‍: (www.kvartha.com) മംഗ്ലൂറുവില്‍ കൊല്ലപ്പെട്ട യുവമോര്‍ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യയെ വീണ്ടും ജോലിക്ക് നിയമിച്ച് സിദ്ധരാമയ്യ സര്‍കാര്‍. പുതിയ സര്‍കാര്‍ അധികാരമേറ്റതിന് പിന്നാലെ കഴിഞ്ഞദിവസം കരാര്‍ നിയമനത്തില്‍ ജോലി ചെയ്യുകയായിരുന്ന നൂതന്‍ കുമാരിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. 

സംഭവം ചര്‍ചയായതോടെയാണ് മാനുഷിക പരിഗണന നല്‍കി വീണ്ടും ജോലിയില്‍ നിയമിക്കുമെന്ന് സര്‍കാര്‍ അറിയിച്ചത്. സര്‍കാര്‍ മാറുന്നതിനനുസരിച്ച് കരാര്‍ ജീവനക്കാരെ മാറ്റുന്നത് സാധാരണയാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പ്രവീണിന്റെ ഭാര്യയെ മാത്രമല്ല, മറ്റ് 150 കരാര്‍ ജീവനക്കാരെയും ജോലിയില്‍നിന്നു മാറ്റിയതായി കഴിഞ്ഞദിവസം സര്‍കാര്‍ അറിയിച്ചിരുന്നു.

കരാര്‍ അടിസ്ഥാനത്തില്‍ ഗ്രൂപ് സി തസ്തികയിലാണ് നൂതന്‍ കുമാരിക്ക് മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ദക്ഷിണ കന്നഡയിലെ മംഗ്ലൂറുവിലെ ഓഫിസില്‍ നിയമനം നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്ന മംഗ്ലൂറു ഡപ്യൂടി കമിഷണറുടെ അസിസ്റ്റന്റായിട്ടായിരുന്നു നിയമനം. പുതിയതായി അധികാരമേറ്റ കോണ്‍ഗ്രസ് സര്‍കാര്‍ സംസ്ഥാനത്തെ താത്ക്കാലിക നിയമനങ്ങള്‍ റദ്ദാക്കി.

സാധാരണഗതിയില്‍ സര്‍കാര്‍ മാറുന്ന വേളയില്‍ താല്‍കാലിക ജീവനക്കാരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്ന പതിവുണ്ട്. 2022 ജൂലൈ 26 നാണ് നൂതന്റെ ഭര്‍ത്താവ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെടുന്നത്. ദേശീയ അന്വേഷണ ഏജന്‍സിയാണ് കേസ് അന്വേഷിക്കുന്നത്. പ്രവീണിന്റെ കുടുംബത്തിന് ബിജെപി 60 ലക്ഷം രൂപ ചിലവിട്ട് വീട് നിര്‍മിച്ചു നല്‍കിയിരുന്നു.
Aster mims 04/11/2022

Reappointed | പിരിച്ചുവിട്ടിട്ടില്ല: മംഗ്ലൂറുവില്‍ കൊല്ലപ്പെട്ട യുവമോര്‍ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യയെ വീണ്ടും ജോലിക്ക് നിയമിച്ച് സിദ്ധരാമയ്യ സര്‍കാര്‍

Keywords: Day after slain BJP leader Praveen Nettaru's wife terminated from govt post, Siddaramaiah reappoints her, Bengaluru, News, Politics, Congress, Controversy, Appointed, Siddaramaiah, Family, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script