Tax Notice | കോണ്‍ഗ്രസിനെതിരെ നടപടികള്‍ കടുപ്പിച്ച് ആദായ നികുതി വകുപ്പ്; വീണ്ടും നോടീസ്, കഴിഞ്ഞ സാമ്പത്തികവര്‍ഷങ്ങളിലെ പിഴയും പലിശയും അടയ്ക്കാന്‍ നിര്‍ദേശം; ഇത് ടാക്‌സ് തീവ്രവാദമെന്ന് ജയറാം രമേശ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഭീമമായ തുക പിഴ ചുമത്തിയതിനെതിരെ വരുന്ന തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കാനിരിക്കുകയാണ് കോണ്‍ഗ്രസ്. ഇതിന് പിന്നാലെ കോണ്‍ഗ്രസിനെ വിടാതെ പിന്തുടര്‍ന്ന് വീണ്ടും നോടീസ് അയച്ച് നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ് ആദായ നികുതി വകുപ്പ്.

1823 കോടി രൂപ അടയ്ക്കാന്‍ നോടീസ് നല്‍കിയതിന് പിന്നാലെ വെള്ളിയാഴ്ച (29.03.2024) രാത്രി രണ്ട് നോടീസുകള്‍ കൂടി ലഭിച്ചതായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു. 2020-21, 2021 -22 സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയുമടക്കം തുക അടക്കാനാണ് പുതിയ നോടീസിലെ നിര്‍ദേശം. തുക എത്രയെന്നത് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ടി പുറത്ത് വിട്ടിട്ടില്ല.

ഇത് 'ടാക്‌സ് ടെററിസ'മാണ്. ലക്ഷ്യം കോണ്‍ഗ്രസാണ്. പ്രതിപക്ഷ പാര്‍ടികളെ തളര്‍ത്താനാണ് മോദിയുടെ ശ്രമമെന്നും ജയറാം രമേശ് പറഞ്ഞു. ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

നടപടിയെ ബി ജെ പി സര്‍കാരിന്റെ 'ടാക്‌സ് ടെററിസം' എന്ന് വിശേഷിപ്പിച്ച് രാഹുല്‍ ഗാന്ധിയും രംഗത്ത് വന്നിരുന്നു. ഭരണമാറ്റമുണ്ടാകുമ്പോള്‍ ജനാധിപത്യം നശിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പിന്നീടൊരിക്കലും ഇത്തരം നീചമായ പ്രവൃത്തിചെയ്യാന്‍ അനുവദിക്കാത്ത തരത്തില്‍ നടപടിയെടുക്കുമെന്നായിരുന്നു രാഹുലിന്റെ മുന്നറിയിപ്പ്.

ബിജെപി നികുതി ലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അവരില്‍ നിന്ന് 4600 കോടി രൂപ നികുതി ഈടാക്കണമെന്നും കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന് നോട്ടിസ് അയച്ച സംഭവത്തില്‍ ഏപ്രില്‍ ഒന്നിന് സുപ്രീംകോടതിയെ വീണ്ടും സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആദായ നികുതി വകുപ്പ് നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാകും തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുക. 30 വര്‍ഷം മുന്‍പുള്ള നികുതി ഇപ്പോള്‍ ചോദിക്കുന്നത് ഹര്‍ജിയില്‍ ചോദ്യം ചെയ്യും. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന കേന്ദ്ര ഏജന്‍സി നീക്കം ചട്ടലംഘനമാണെന്ന് വാദിക്കുന്നതിനൊപ്പം ബി ജെ പിയില്‍ നിന്ന് നികുതി പിരിക്കാത്തതും ഹര്‍ജിയില്‍ ഉന്നയിക്കും.

ഇതിനിടെ ഞായറാഴ്ചത്തെ (31.03.2024) ഇന്‍ഡ്യ സഖ്യത്തിന്റെ റാലി വ്യക്തി കേന്ദ്രീകൃതമല്ലെന്നും, ആദായ നികുതി വകുപ്പിന്റെ നടപടിയടക്കം ചോദ്യം ചെയ്യുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. അതേസമയം കെജരിവാളിന്റെ അറസ്റ്റ് ഇന്‍ഡ്യ സഖ്യ റാലിയുടെ പ്രമേയമാക്കാന്‍ ആം ആദ്മി പാര്‍ടി ശ്രമിക്കുമ്പോള്‍, കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധിയും വിഷയമാണെന്ന് നേതൃത്വം തിരുത്തി. വ്യക്തി കേന്ദ്രീകൃത റാലിയല്ലെന്നും, അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗവും, ഭരണഘടന സംരക്ഷണവും വിഷയങ്ങളാണെന്നും ജയറാം രമേശ് വ്യക്തമാക്കി.

Tax Notice | കോണ്‍ഗ്രസിനെതിരെ നടപടികള്‍ കടുപ്പിച്ച് ആദായ നികുതി വകുപ്പ്; വീണ്ടും നോടീസ്, കഴിഞ്ഞ സാമ്പത്തികവര്‍ഷങ്ങളിലെ പിഴയും പലിശയും അടയ്ക്കാന്‍ നിര്‍ദേശം; ഇത് ടാക്‌സ് തീവ്രവാദമെന്ന് ജയറാം രമേശ്

എന്നാല്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബി ജെ പി ദേശീയ വക്താവ് ശെഹ്‌സാദ് പൂനവാല രംഗത്തെത്തി. രാജ്യത്തെ ഭരണഘടനയ്ക്കും നിയമത്തിനും മുകളിലാണ് തങ്ങളെന്നാണ് കോണ്‍ഗ്രസ് കരുതുന്നതെന്നും സാധാരണക്കാര്‍ നികുതി നല്‍കുമ്പോള്‍ കോണ്‍ഗ്രസ് ഇരവാദം നടത്താമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. അവരുടെ എംപിയായ ധീരജ് സഹുവില്‍ നിന്ന് 350 കോടി രൂപയാണ് കണ്ടെടുത്തത്. കോണ്‍ഗ്രസ് പാര്‍ടിക്ക് പണമല്ല ഇല്ലാത്തത്, നേതാക്കളും ലക്ഷ്യവുമാണെന്ന് പൂനവാല പറഞ്ഞു.

ഇതിനിടെ അന്വേഷണ ഏജന്‍സികളെ പ്രധാനമന്ത്രി ദുരുപയോഗം ചെയ്യുന്നതും, ഇലക്ട്രല്‍ ബോന്‍ഡ് അഴിമതി മുക്കാന്‍ ശ്രമിക്കുന്നതും ചോദ്യം ചെയ്ത് കാര്‍ടൂണ്‍ വീഡിയോ കോണ്‍ഗ്രസ് പുറത്തിറക്കി.

Keywords: News, National, National-News, Malayalam-News, Rs 1,800 Crore, Tax Notice, Congress, Got, Two More, Last Night, IT Department, Senior Congress Leader, Jairam Ramesh, Tax Terrorism, Day after Rs 1,800 crore tax notice, Congress says 'got two more last night'.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia