തെലങ്കാനയില്‍ അഭിഭാഷക ദമ്പതികളെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ ഭരണകക്ഷി നേതാവും സംഘവും പിടിയില്‍

 


ഹൈദരാബാദ്: (www.kvartha.com 19.02.2021) തെലങ്കാനയില്‍ അഭിഭാഷക ദമ്പതികളെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടികൊലപ്പെടുത്തിയ സംഭവം വലിയ രാഷ്ട്രീയ വിവാദത്തിനിടയാക്കിയിരിക്കയാണ്. തെലങ്കാന ഹൈകോടതിയിലെ അഭിഭാഷകരായ ഗുട്ടു വാമന്‍ റാവു (52), ഭാര്യ നാഗമണി (48) എന്നിവരാണ് കൊല്ലപ്പെട്ടത്. ഭരണ കക്ഷിയായ ടിആര്‍എസാണ് കൊലയ്ക്കു പിന്നിലെന്ന് കുടുംബം ആരോപിച്ചതിന് പിന്നാലെയാണ് വലിയ രാഷ്ട്രീയ ചര്‍ച്ചയായി കൊലപാതകം മാറിയത്. തെലങ്കാനയില്‍ അഭിഭാഷക ദമ്പതികളെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ ഭരണകക്ഷി നേതാവും സംഘവും പിടിയില്‍

സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള കേസുകളും പൊതു താല്‍പര്യ ഹര്‍ജികളും നല്‍കി ശ്രദ്ധേയരായ അഭിഭാഷകരാണ് ഗുട്ടു വാമന്‍ റാവു, ഭാര്യ നാഗമണി ദമ്പതികള്‍. ഹൈദരാബാദില്‍ നിന്നും ജന്മനാടായ മാന്താനിയിലേക്ക് പോകുന്നതിനിടെ രാമഗിരി എന്ന സ്ഥലത്തു വച്ചു മറ്റൊരു കാറിലെത്തിയ സംഘം കൊടുവാള്‍ ഉപയോഗിച്ച് ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2.15നും 2.30നും ഇടയിലായിരുന്നു സംഭവം നടന്നത്. കാറില്‍ നിന്നു പിടിച്ചിറക്കി വാഹനങ്ങള്‍ കടന്നു പോകുന്ന ഹൈവേയില്‍ ഇട്ടായിരുന്നു കൊലപാതകം. ഉടന്‍ തന്നെ അക്രമികള്‍ മറ്റൊരു കാറില്‍ കയറി രക്ഷപെടുകയും ചെയ്തു.

പട്ടാപ്പകല്‍ നടന്ന കൊലപാതകത്തിന്റെ നിരവധി വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ വെട്ടുകൊണ്ട് പരിക്കേറ്റ ഗുട്ടു വാമന്‍ റാവു ഒരു പ്രദേശിക ടിആര്‍എസ് നേതാവിന്റെ പേര് പറയുന്നത് വ്യക്തമാണ്. ടിആര്‍എസ് മാന്താനി മണ്ഡലം പ്രസിഡന്റ് ശ്രീനിവാസിന്റെ പേരാണ് ഇത്. ഇയാള്‍ തന്നെയാണ് മാന്താനി ജില്ലാ പരിഷത്ത് പ്രസിഡന്റും. ഇയാള്‍ക്കെതിരെ ദമ്പതികള്‍ തെലങ്കാന ഹൈകോടതിയില്‍ കേസ് നല്‍കിയിരുന്നു.

തുടര്‍ന്ന് കൊലചെയ്യപ്പെട്ട ദമ്പതികളുടെ പിതാവ് കൃഷ്ണ റാവു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീനിവാസ്, ഇയാളുടെ അനുയായി വസന്ത റാവു എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു. അപ്പക്ക കുമാര്‍ എന്നയാളും എഫ്‌ഐആറിലുണ്ട്. ഇവരെ വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട് ചെയ്യുന്നത്.

അഭിഭാഷക ദമ്പതികളുടെ കസ്റ്റഡി മരണങ്ങള്‍ ചോദ്യം ചെയ്തുള്ള ഇവരുടെ പൊതു താല്‍പര്യ ഹര്‍ജികള്‍ സര്‍ക്കാരിന് കടുത്ത സമ്മര്‍ദവും ഉണ്ടാക്കിയിരുന്നു. ഇതിന്റെ പേരില്‍ വധഭീഷണി ഉണ്ടായിരുന്നുവെന്ന് ഗുട്ടുവാമന്‍ റാവുവിന്റെ പിതാവ് വെളിപ്പെടുത്തി. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നു തെലങ്കാന ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. സിറ്റിങ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയതോടെ സര്‍ക്കാര്‍ സമ്മര്‍ദത്തിലായി.

അതേസമയം സംഭവം വളരെ ദൗര്‍ഭാഗ്യകരമെന്നും പ്രതികള്‍ എത്ര സ്വധീനമുള്ളവരായാലും രക്ഷപ്പെടില്ലെന്നുമാണ് തെലങ്കാന ആഭ്യന്തര മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.

Keywords:  Day after lawyer couple killed, TRS leader detained; father points to ‘illegal’ land deals, Hyderabad, News, Politics, Dead, Dead Body, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia