Child Killed | കശ്മീരിലെ ധാംഗ്രിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സ്ഫോടനം; ഒരു കുട്ടി കൊല്ലപ്പെട്ടു, 7 പേര്‍ക്ക് പരുക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ശ്രീനഗര്‍: (www.kvartha.com) ജമ്മു കശ്മീരിലെ രജൗരി ജില്ലയിലുള്ള ധാംഗ്രിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സ്ഫോടനം. 12 മണിക്കൂറിനിടയില്‍ നടന്ന രണ്ടാമത്തെ സ്ഫോടനത്തില്‍ ഗ്രാമത്തിലെ ഒരു കുട്ടി കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

ഞായറാഴ്ച ഇതേ സ്ഥലത്തു നടന്ന സ്ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പുതുവര്‍ഷദിനത്തില്‍ രജൗരി സെക്ടറിലുണ്ടായ ആക്രമണത്തില്‍ മൂന്ന് പേരാണ് മരിച്ചത്. പരുക്കേറ്റ് ഗുരുതരാവസ്ഥയാലായിരുന്ന നാലാമത്തെയാള്‍ രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. ഞായറാഴ്ച നടന്ന സ്ഫോടനത്തില്‍ ദീപക് കുമാര്‍, സതീഷ് കുമാര്‍, പ്രീതം ലാല്‍, ശിവ് പാല്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 
Aster mims 04/11/2022

പവന്‍ കുമാര്‍, രോഹിത് പണ്ഡിറ്റ്, സരോജ് ബാല, സുഷീല്‍ കുമാര്‍, ശുഭ് ശര്‍മ്മ, ഉര്‍വശി ശര്‍മ്മ എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവര്‍ രജൗരിയിലെ ആശുപത്രിയില്‍ തന്നെയാണ് ചികിത്സയിലുള്ളത്. 

ഞായറാഴ്ച വൈകിട്ടാണ് ധാംഗ്രിയില്‍ ആദ്യത്തെ ആക്രമണം നടന്നത്. ആയുധങ്ങളുമായെത്തിയ രണ്ട് ഭീകരര്‍ പ്രദേശവാസികളായ ആളുകളുടെ നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. കാറിലെത്തിയ തോക്കുധാരികളായ ചിലര്‍ സ്ഫോടകവസ്തു വലിച്ചെറിഞ്ഞ ശേഷം കടന്നു കളയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. 

അതേസമയം സ്ഫോടനം നടന്നേക്കാമെന്ന് സംശയിക്കുന്ന മറ്റു സ്ഥലങ്ങളില്‍ പരിശോധന നടത്തിയെന്നും സ്ഫോടനശ്രമം തടയാനുള്ള നടപടികള്‍ സ്വീകരിച്ചെന്നും ജമ്മു അഡീഷണല്‍ ഡി ജി പി മുകേഷ് സിങ്ങ് അറിയിച്ചു.

Child Killed | കശ്മീരിലെ ധാംഗ്രിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സ്ഫോടനം; ഒരു കുട്ടി കൊല്ലപ്പെട്ടു, 7 പേര്‍ക്ക് പരുക്ക്


ഡിസംബര്‍ 28-ന് നടന്ന പൊലീസ് ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. വെടിയുണ്ടകളും എട്ടോളം തോക്കുകളും അവരുടെ പക്കല്‍ നിന്ന് കണ്ടെടുക്കയും ചെയ്തിരുന്നുവെന്ന് പൊലീസ് അറിയിച്ചിരുന്നു.

ജമ്മു-കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ മരണപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരംഗത്തിന് സര്‍കാര്‍ ജോയി നല്‍കുമെന്നും പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്നും മികച്ച ചികിത്സാ സൗകര്യം ഉറപ്പു വരുത്തുമെന്നും മനോജ് സിന്‍ഹയുടെ ഓഫീസ് അറിയിച്ചു.


Keywords: News,National,India,Jammu,Kashmir,Srinagar,Top-Headlines,Trending,Killed,Terror Attack,Police,Compensation,Treatment,hospital, Day After Deadly Shooting, Child Killed And Seven Injured In IED Blast In J&K's Rajouri 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia