Dawood Ibrahim | ദാവൂദ് ഇബ്രാഹിം രണ്ടാമതും വിവാഹിതനായി, ആദ്യ ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തിയെന്ന വാര്‍ത്ത വ്യാജം; പുതിയ വെളിപ്പെടുത്തലുമായി സഹോദരീപുത്രന്‍ അലീശ പാര്‍കര്‍
Jan 17, 2023, 17:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി സഹോദരീ പുത്രന്‍ അലീഷ പാര്‍കര്‍ രംഗത്ത്. ദേശീയ അന്വേഷണ ഏജന്‍സി എന്‍ ഐ എക്ക് നല്‍കിയ മൊഴിയിലാണ് അലീഷ പാര്‍കര്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.
ദാവൂദ് ഇബ്രാഹിം രണ്ടാമതും വിവാഹിതനായെന്നും പാകിസ്താനിലുള്ള പഠാന്‍ വംശജയായ യുവതിയാണ് ദാവൂദ് ഇബ്രാഹിമിന്റെ പുതിയ ഭാര്യയെന്നും അലീശ പറഞ്ഞു. ആദ്യ ഭാര്യ മെഹജബിന്‍ ശെയ്ഖുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന വാര്‍ത്ത വ്യാജമാണെന്നും അലീശ വ്യക്തമാക്കി.
ഇവര്‍ക്ക് മൂന്നു പെണ്‍മക്കളുണ്ട്. വാട്‌സാപ് കോള്‍ വഴി മെഹജബിന്‍ പുറംലോകവുമായി ബന്ധപ്പെടുന്നുണ്ടെന്നും അലീശ പറയുന്നു. ഇന്‍ഡ്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ദാവൂദ് ഇബ്രാഹിം പ്രത്യേക വിഭാഗം രൂപീകരിച്ചതു സംബന്ധിച്ചു കഴിഞ്ഞ വര്‍ഷം രെജിസ്റ്റര്‍ ചെയ്ത കേസിലാണ് എന്‍ഐഎയുടെ ചോദ്യം ചെയ്യല്‍.
ദാവൂദിന്റെ സഹോദരി ഹസീന പാര്‍കറിന്റെ മകനാണ് അലീശ പാര്‍കര്‍. കേസില്‍ ഇയാളും പ്രതിയാണ്. ദാവൂദ് ഇബ്രാഹിം കുടുംബത്തോടൊപ്പം പാകിസ്താനിലെ കറാച്ചിയിലുള്ള അബ്ദുല്ല ഗാസി ബാബ ദര്‍ഗയ്ക്ക് പിന്നിലെ പ്രതിരോധ മേഖലയിലാണ് താമസിക്കുന്നതെന്നും അലീശ എന്‍ഐഎയോടു പറഞ്ഞു.
ദാവൂദിന്റെ നേതൃത്വത്തിലുള്ള 'ഡി-കംപനി'യുടെ ഇന്‍ഡ്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിയെന്ന കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കു ഹവാല വഴി ഇബ്രാഹിം വന്‍ തുക അയച്ചെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ ആരോപിക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ മുംബൈയിലും ഇന്‍ഡ്യയുടെ മറ്റു ഭാഗങ്ങളിലും ഭീകരാക്രമണങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടതാണ്.
രാഷ്ട്രീയ നേതാക്കളും വ്യവസായികളും ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികളെ ആക്രമിച്ച് ഇന്‍ഡ്യയിലെ ജനങ്ങളില്‍ ഭീതി പടര്‍ത്താന്‍ ഡി-കംപനി പ്രത്യേക യൂനിറ്റ് രൂപീകരിച്ചിട്ടുണ്ടെന്നും എന്‍ഐഎ പറയുന്നു.
കുറ്റപത്രത്തില്‍ ദാവൂദ് ഇബ്രാഹിമിനെയും അടുത്ത സഹായി ഛോടാ ശകീലിനെയും പ്രതികളായി ചേര്‍ത്തിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ മുംബൈ സ്വദേശികളായ ആരിഫ് അബൂബക്കര്‍ ശെയ്ഖ്, ശബീര്‍ അബൂബക്കര്‍ ശെയ്ഖ്, മുഹമ്മദ് സലിം ഖുറേശി എന്നിവരാണ് മറ്റു പ്രതികള്‍.
Keywords: Dawood Ibrahim has second wife, Haseena Parkar's son tells NIA, Mumbai, News, Allegation, NIA, Marriage, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.