ഡേവിഡ് കാമറണിന് കേരള മീന്‍ കറി കഴിക്കാന്‍ മോഹം

 


മുംബൈ: ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന് മീന്‍ കറി രുചിക്കാന്‍ കേരളത്തിലേയ്ക്ക് വരാന്‍ മോഹം. ഇന്ത്യ സന്ദര്‍ശിക്കുന്ന ഡേവിഡ് കാമറണ്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഫീസ് സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ സംവാദത്തിലാണ് കേരള മീന്‍ കറിയോടുള്ള തന്റെ പ്രേമം അദ്ദേഹം വെളിപ്പെടുത്തിയ­ത്.

ഡേവിഡ് കാമറണിന് കേരള മീന്‍ കറി കഴിക്കാന്‍ മോഹംഏത് ഇന്ത്യന്‍ വിഭവമാണ് ഏറ്റവും പ്രിയമെന്ന ചോദ്യത്തിന് കേരള മീന്‍ കറിയെന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. ഇത്തവണ ഞാന്‍ കേരളത്തിലേയ്ക്ക് പോകുന്നില്ല. അടുത്ത അവധിക്കാലം നല്ല എരിവുള്ള വിഭവങ്ങള്‍ കഴിച്ച് കേരളത്തില്‍ ചെലവിടണമെന്നും പ്രധാനമായും കേരളത്തിലെ മീന്‍ കറി കൂട്ടുകയാണ് മോഹമെന്നും കാമറണ്‍ പറഞ്ഞു. തന്റെ ഭാര്യ സാമന്ത ഒന്നാന്തരം കേരള മീന്‍ കറി ഉണ്ടാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാ­ക്കി.

Keywords: British, Wife, Samantha, Kerala, Fish, India, Visit, Kvartha, Malayalam News, Kerala Vartha, David Cameron not to vist Kerala but will taste Kerala fish curry and compare it to wife's curry, David Cameron will taste Kerala fish curry 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia