പി­താവും ര­ണ്ടാ­ന­മ്മ­യും 13കാ­രി­യെ ഗം­ഗ­യി­ലെ­റി­ഞ്ഞു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പി­താവും ര­ണ്ടാ­ന­മ്മ­യും 13കാ­രി­യെ ഗം­ഗ­യി­ലെ­റി­ഞ്ഞു
ഡെ­റാ­ഡൂണ്‍: പി­താവും ര­ണ്ടാ­ന­മ്മയും ചേര്‍­ന്ന് 13കാ­രി­യെ ഗം­ഗ­യി­ലെ­റിഞ്ഞു. പി­ന്നീ­ട് പെണ്‍­കു­ട്ടി അ­ത്ഭു­ത­ക­ര­മാ­യി നീ­ന്തി ര­ക്ഷ­പ്പെട്ടു. യു.പി സ്വ­ദേ­ശി­നി­യാ­യ സീ­മ­കു­മാ­രി­യാ­ണ് അ­ത്ഭു­ത­ക­ര­മാ­യി ര­ക്ഷ­പ്പെ­ട്ട­ത്. സീ­മ കു­മാ­രി പി­ന്നീ­ട് പോ­ലീ­സില്‍ പ­രാ­തി­യു­മാ­യി എ­ത്തു­ക­യാ­യി­രു­ന്നു.

ക­ഴി­ഞ്ഞ ദിവ­സം രാ­ത്രി­യാ­ണ് പെണ്‍­കു­ട്ടി­യെ ഗം­ഗ­യി­ലേ­ക്ക് വ­ലി­ച്ചെ­റി­ഞ്ഞത്. ര­ക്ഷാ­ബ­ന്ധന്‍ മ­ഹോ­ത്സ­വ­ത്തില്‍ പ­ങ്കെ­ടു­ക്കാ­നാ­ണെ­ന്ന വ്യാ­ജേ­ന­യാ­ണ് പി­താവും ര­ണ്ടാ­ന­മ്മയും സീമ­യെ ഹ­രി­ദ്വാറില്‍ എ­ത്തി­ച്ച­ത്.

പി­ന്നീ­ട് ത­ന്ത്ര­പൂര്‍­വ്വം ഗം­ഗാ­ന­ദി­ക­ര­യി­ലെ­ത്തി­ച്ച പെണ്‍­കു­ട്ടി­യെ ഇ­രു­വരും ചേര്‍­ന്ന് ഗം­ഗ­യി­ലേ­ക്ക് വ­ലി­ച്ചെ­റി­യു­ക­യാ­യി­രുന്നു. പെണ്‍­കു­ട്ടി മു­ങ്ങി മ­രി­ക്കു­മെ­ന്ന് ക­രു­തി ഇ­വര്‍ സ്ഥ­ലം­വിട്ടു. എ­ന്നാല്‍ പെണ്‍­കു­ട്ടി നീ­ന്തി ര­ക്ഷ­പ്പെ­ട്ട് ഒ­രു സ­ന്യാ­സി­യു­ടെ അ­ടു­ക്കല്‍ അഭ­യം തേ­ടു­കയും പി­റ്റേ­ന്ന് യു.പി­യി­ലെ­ത്തി പോ­ലീ­സില്‍ പ­രാ­തി നല്‍­കു­ക­യു­മാ­യി­രുന്നു. പി­താ­വിനും ര­ണ്ടാ­ന­മ്മ­യ്­ക്കു­മെ­തി­രെ വ­ധ­ശ്ര­മ­ത്തി­ന് പോ­ലീ­സ് കേ­സെ­ടു­ത്തു. ഇവര്‍ ഒ­ളി­വി­ലാ­ണെ­ന്ന് പോ­ലീ­സ് അ­റി­യിച്ചു. ഇ­വര്‍­ക്കു വേ­ണ്ടി തി­ര­ച്ചില്‍ ഊര്‍­ജി­ത­മാ­ക്കി­യി­ട്ടു­ണ്ട്.

Keywords: Dehradun, UP, River, Girl, Murder Attempt, Case, National
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia