Complaint | 'തന്റെ വിദ്യാഭ്യാസത്തിനായി മിച്ചംവച്ച പണം കൊണ്ട് മകന്റെ ആഡംബര വിവാഹം നടത്തി'; മാതാപിതാക്കള്‍ക്കെതിരെ പരാതിയുമായി മകള്‍ രംഗത്ത്
Mar 25, 2023, 16:05 IST
ന്യൂഡെല്‍ഹി: (www.kvartha.com) തന്റെ വിദ്യാഭ്യാസത്തിനായി മിച്ചംവച്ച പണം കൊണ്ട് മാതാപിതാക്കള്‍ മകന്റെ ആഡംബര വിവാഹം നടത്തിയെന്ന പരാതിയുമായി മകള്‍ രംഗത്തെത്തി. തുടര്‍ന്ന് തന്നോട് ഇത്തരത്തില്‍ വിവേചനപൂര്‍വം പെരുമാറിയ മാതാപിതാക്കള്‍ക്കെതിരെ യുവതി കേസും കൊടുത്തു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ റെഡിറ്റിലൂടെയാണ് കഴിഞ്ഞദിവസം ഒരു യുവതി തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവെച്ചത്. @Accomplished_Bar5656 എന്ന റെഡിറ്റ് ഉപയോക്താവായ യുവതിയാണ് മാതാപിതാക്കള്‍ക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്.
സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് യാതൊരു വിധത്തിലുള്ള പ്രാധാന്യവും കല്‍പ്പിക്കാത്ത ഒരു കുടുംബ സംസ്‌കാരത്തിലാണ് നിര്‍ഭാഗ്യവശാല്‍ താന്‍ കഴിയുന്നതെന്നും അതുകൊണ്ടുതന്നെയാണ് തന്റെ കോളജ് പഠനത്തിനായി നീക്കിവെച്ചിരുന്ന പണം മകന്റെ ആഡംബര വിവാഹം നടത്താനായി മാതാപിതാക്കള്‍ ചെലവഴിച്ചതെന്നുമാണ് ഈ യുവതി പറയുന്നത്.
തന്റെയും സഹോദരിയുടെയും വിദ്യാഭ്യാസ ചെലവിനായി പണം തന്ന് സഹായിച്ചത് കുടുംബത്തിലെ ഒരു മുതിര്‍ന്ന അംഗം കൂടിയായിരുന്ന ഒരു അമ്മായി ആയിരുന്നെന്നും. അവര്‍ ലന്‍ഡനില്‍ നിന്നും വിദ്യാഭ്യാസം നേടി നല്ല രീതിയിലുള്ള ജീവിതമായിരുന്നു നയിച്ചു പോന്നിരുന്നതെന്നും വിവാഹശേഷം അവര്‍ ഭര്‍ത്താവിനൊപ്പം അമേരികയിലേക്ക് താമസം മാറിയെന്നുമാണ് തന്റെ കുറിപ്പില്‍ യുവതി പറയുന്നത്. എന്നാലിപ്പോള്‍ ഇവര്‍ ജീവനോടെ ഇല്ലെന്നും മരിക്കുന്നതിന് മുന്‍പ് തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും കുടുംബത്തിലെ മുഴുവന്‍ പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസത്തിനായി മാറ്റിവയ്ക്കുകയായിരുന്നുവെന്നും ഇത്തരത്തില്‍ തനിക്കും തന്റെ സഹോദരിക്കുമായി നല്‍കിയ പണമാണ് മാതാപിതാക്കള്‍ തങ്ങളുടെ സമ്മതമില്ലാതെ ഉപയോഗിച്ചതെന്നുമാണ് യുവതിയുടെ പരാതി.
എന്തായാലും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ ചര്‍ചയ്ക്കാണ് യുവതിയുടെ ഈ പോസ്റ്റ് വഴി തുറന്നത്. നിരവധി പേരാണ് കമന്റുകളിലൂടെ യുവതിക്ക് പിന്തുണ അറിയിച്ചത്. പോരാട്ടം തുടരണമെന്നും വിദ്യാഭ്യാസം നേടിയെടുക്കുക തന്നെ വേണം എന്നുമാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്.
Keywords: News, National, India, New Delhi, Complaint, Social-Media, Education, Woman, Marriage, Parents, Brother, Daughter sues parents for funding son's lavish wedding with the money saved for her education
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.