Died in car explosion | യുക്രൈൻ യുദ്ധത്തിന്റെ സൂത്രധാരനും പുടിന്റെ അടുത്ത സഹായിയുമായ അലക്സാൻഡർ ഡുഗിന്റെ മകൾ കാർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു
Aug 21, 2022, 10:56 IST
ADVERTISEMENT
മോസ്‌കോ: (www.kvartha.com) റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ അടുത്ത സഹായി അലക്സാൻഡർ ഡുഗിന്റെ മകൾ ഡാരിയ ഡുഗിൻ കൊല്ലപ്പെട്ടു. മോസ്‌കോയിൽ കാർ ബോംബ് സ്‌ഫോടനത്തിൽ അവർ മരിച്ചതായി മാധ്യമങ്ങൾ റിപോർട് ചെയ്തു. 'പുടിന്റെ തലച്ചോറ്' എന്നറിയപ്പെടുന്ന അലക്സാൻഡറായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും പറയുന്നു.
സ്‌ഫോടനം നടക്കുമ്പോള്‍ 29 കാരിയായ ദുഗിന 'ട്രഡിഷന്‍' എന്ന സാഹിത്യസംഗീതോത്സവത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ബസ റിപോർട് ചെയ്തു. അലക്സാൻഡർ ഡുഗിന്‍ തന്റെ മകള്‍ ഓടിച്ചിരുന്ന വാഹനത്തില്‍ ഇരിക്കേണ്ടതായിരുന്നു, എന്നാല്‍ അവസാന നിമിഷം മറ്റൊരു വാഹനത്തില്‍ കയറിയിരുന്നുവെന്ന് ഔട്ലെറ്റ് ഉദ്ധരിച്ച് റഷ്യന്‍ വയലിനിസ്റ്റ് പിയോറ്റര്‍ ലന്‍ഡ്‌സ്ട്രീം പറഞ്ഞു.
യുക്രൈൻ അധിനിവേശത്തെത്തുടർന്ന് ബ്രിടൻ യാത്രാ നിരോധനം ഏർപെടുത്തിയ റഷ്യക്കാരിൽ അലക്സാൻഡർ ഡുഗിനും ഡാരിയ ഡുഗിനും ഉണ്ടെന്നാണ് വിവരം. നിഗൂഢ എഴുത്തുകാരി എന്നും ഡാരിയ ഡുഗിൻ അറിയപ്പെടുന്നു. 60 കാരനായ അലക്സാൻഡർ ഡുഗിൻ റഷ്യൻ രാഷ്ട്രീയ തത്ത്വചിന്തകനും വിശകലന വിദഗ്ധനുമാണ്. ക്രിമിയയിലും യുക്രൈനിലും നടന്ന ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരനാണ് ഇയാളെന്നാണ് പറയുന്നത്.

Keywords: Daughter of Ukraine war mastermind Alexander Dugin dies in Moscow car explosion, News, National, Latest-News, Top-Headlines, Media, Report, Ukraine, Russia, President, Vladimar Putin, Death, Car explosion.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.