Suhani Bhatnagar | 19-ാമത്തെ വയസില്‍ അപ്രതീക്ഷിത വിയോഗം; 'ദംഗല്‍' നടി സുഹാനി ഭട്‌നഗറിന്റെ മരണത്തില്‍ ഞെട്ടലുമായി ബോളിവുഡ്; നീ എന്നും ഞങ്ങളുടെ ഹൃദയങ്ങളില്‍ ഒരു നക്ഷത്രമായി നിലനില്‍ക്കുമെന്ന് ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്

 


ന്യൂഡെല്‍ഹി: (KVARTHA) ആമിര്‍ ഖാന്‍ നായകനായെത്തിയ ദംഗലില്‍ ബാലതാരമായെത്തിയ സുഹാനി ഭട്‌നഗര്‍ 19-ാമത്തെ വയസിലാണ് വിട വാങ്ങിയത്. ചിത്രത്തില്‍ സുഹാനി ചെയ്ത ബബ്ത ഫൊഗട്ടിന്റെ വേഷം വലിയ പ്രേക്ഷകപ്രശംസ നേടിയിരുന്നു. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് ലോകം.

അതേസമയം, പറയത്തക്ക വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ഏതാനും നാളുകളായി അസുഖ ബാധിതയായ സുഹാനി ചികിത്സയില്‍ ആയിരുന്നുവെന്നാണ് വിവരം. ശരീരത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്ന പ്രത്യേക അസുഖത്തെ തുടര്‍ന്നാണ് മരണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. എന്താണ് രോഗമെന്ന കാര്യത്തില്‍ വ്യക്തയില്ല.

നേരത്തെ വാഹനാപകടത്തില്‍ കാലൊടിഞ്ഞ് ചികിത്സയിലായിരുന്നു. ചികിത്സയുടെ പാര്‍ശ്വഫലമായാണ് ശരീരത്തില്‍ ദ്രാവകം അടിഞ്ഞുകൂടിയതെന്നാണ് വിവരം. തുടര്‍ന്ന് ഡെല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എയിംസില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച (17.02.2024) ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഹരിയാനയിലെ ഫരീദാബാദില്‍ സെക്ടര്‍ 17 സ്വദേശിയാണ് സുഹാനി. ഫരീദാബാദിലെ സെക്ടര്‍ 15ലെ അജ്‌റോണ്ട ശ്മശാനത്തില്‍ അന്ത്യകര്‍മങ്ങള്‍ നടക്കും.

സുഹാനിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നിരവധി പേരാണ് എത്തിച്ചേര്‍ന്നത്. 'ഞങ്ങളുടെ സുഹാനിയുടെ മരണവാര്‍ത്ത കേട്ട ഞെട്ടലിലാണ് ഞങ്ങള്‍. അവളുടെ അമ്മ പൂജാജിക്കും മുഴുവന്‍ കുടുംബത്തിനും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുകയാണ്. സുഹാനി ഇല്ലായിരുന്നെങ്കില്‍ ദംഗല്‍ അപൂര്‍ണമായേനെ. സുഹാനി, നീ എന്നും ഞങ്ങളുടെ ഹൃദയങ്ങളില്‍ ഒരു നക്ഷത്രമായി നിലനില്‍ക്കും', എന്നായിരുന്നു ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് അനുശോചനം അറിയിച്ചു കൊണ്ട് കുറിച്ചത്.

Suhani Bhatnagar | 19-ാമത്തെ വയസില്‍ അപ്രതീക്ഷിത വിയോഗം; 'ദംഗല്‍' നടി സുഹാനി ഭട്‌നഗറിന്റെ മരണത്തില്‍ ഞെട്ടലുമായി ബോളിവുഡ്; നീ എന്നും ഞങ്ങളുടെ ഹൃദയങ്ങളില്‍ ഒരു നക്ഷത്രമായി നിലനില്‍ക്കുമെന്ന് ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്

2016ലാണ് നിതേഷ് തിവാരി സംവിധാനം ചെയ്ത ദംഗല്‍ റിലീസ് ചെയ്തത്. സുഹാനിയുടെ ആദ്യ സിനിമ ആയിരുന്നു ഇത്. ചിത്രത്തില്‍ നടി ബബിത ഫോഗട്ടിയുടെ ബാല്യകാലം ആയിരുന്നു സുഹാനി അവതരിപ്പിച്ചത്. ശേഷം ബാലെ ട്രൂപ് എന്നൊരു സിനിമയിലും സുഹാനി അഭിനയിച്ചിരുന്നു. ഏതാനും ടെലിവിഷന്‍ സീരിയലുകളിലും ബാലവേഷമിട്ടിരുന്നു. ഏതാനും ചില പരസ്യങ്ങളിലും സുഹാനി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. 2019ല്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി സുഹാനി അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരുന്നു.

Keywords: News, National, National-News, Obituary, Obituary-News, Dangal, Actress, Suhani Bhatnagar, Died, Accident, Aamir Khan, Funeral, Babita Kumari Phogat, AIIMS Hospital, Delhi, Treatment, 'Dangal' actor Suhani Bhatnagar dies at 19.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia