മംഗലാപുരം: ബജ്‌പെയ്ക്ക് സമീപം മറവൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന അണക്കെട്ട് തകര്‍ന്ന് സമീപത്തെ ഒരേക്കറിലേറെ പുരയിടം ഒലിച്ചുപോയി. മൂന്ന് വീടുകള്‍ ഏത് നിമിഷവും നിലം പൊത്തുമെന്ന ഭീഷണിയിലാണ്. നിരവധി തെങ്ങുകള്‍ കടപുഴകി വീണു.
സ്ഥലത്തെ ഓസ്വാള്‍ഡ് എന്ന താമസക്കാരന്റെ 53 സെന്റ് സ്ഥലം വെള്ളത്തിനടിയിലാണ്. വീടിനും വന്‍കേടുപാടുകളുണ്ട്. മലവെള്ളത്തില്‍ ഒലിച്ചുവന്ന മരത്തടികള്‍ നിര്‍മ്മാണത്തിലിരിക്കുന്ന അണക്കെട്ടിലേക്ക് ഇടിച്ചുണ്ടായ ആഘാതത്തിലാണ് ഡാം തകര്‍ന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.30 മണിക്കാണ് ദുരന്തം.
ഡാം തകര്‍ന്ന ഉടന്‍ ശക്തമായി ഇരമ്പിയിറങ്ങിയ മലവെള്ളം പ്രദേശത്താകെ നാശം വിതയ്ക്കുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും ദുരന്തനിവാരണ സേനാപ്രവര്‍ത്തകരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. നഗരപ്രാന്തത്തിലെ 13 ഗ്രാമങ്ങള്‍ക്കുവേണ്ടിയാണ് മറവൂരില്‍ അണക്കെട്ട് നിര്‍മ്മാണം തുടങ്ങിയത്. കാലവര്‍ഷകെടുതിയില്‍ ജില്ലയിലുണ്ടായ നാശനഷ്ട കണക്കെടുക്കാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍.എസ് ചെന്നപ്പ ഗൗഡ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Keywords: Dam, Collapses, Mangalore, Karnataka, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.