ഉന്നത ജാതിക്കാരുടെ മുന്നിലൂടെ ബൈക്കില്‍ പോയ ദളിത് യുവാവിന്റെ മൂക്ക് ചെത്തി
Jun 13, 2012, 15:32 IST
മധ്യപ്രദേശിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഉയര്‍ന്ന ജാതിയിലുള്ളവരുടെ മുന്നിലൂടെ പ്രകാശ് യാദവ് ബൈക്ക് വേഗത്തില്‍ ഓടിച്ചുപോയതാണ് ഇവരെ പ്രകോപിപ്പിച്ചത്. യുവാവിനെ പിടികൂടാന്‍ ഉന്നതജാതിക്കാര്‍ ആളെ വിടുകയും ശിക്ഷയായി മൂക്ക് ചെത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ശിക്ഷ നടപ്പാക്കുകയും ചെയ്തു. മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് മൂക്ക് ഛേദിക്കുകയായിരുന്നു. യുവാവിനെ പിന്നീട് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മൂക്ക് ചെത്തി ശിക്ഷ നടപ്പാക്കിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ റിമാന്റിലാണ്. മധ്യപ്രദേശില്‍ ഇപ്പോഴും സവര്‍ണ്ണമേധാവിത്വം തുടരുന്നതായാണ് ഈ സംഭവം തെളിയിക്കുന്നതെന്ന് വിവിധ ദളിത് സംഘടനകള്‍ ആരോപിച്ചു.
Keywords: Dalit youth, Nose hacked, Bopal, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.