Arrested | 'അടച്ചിട്ട കാബിനില്‍ പിടിച്ചിരുത്തി ദലിത് യുവതിയെ ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ട ബലാല്‍സംഗം ചെയ്തു'; ജീവനക്കാരന്‍ അറസ്റ്റില്‍

 


ADVERTISEMENT

ജയ്പുര്‍: (KVARTHA) ഉത്തര്‍പ്രദേശില്‍ നിന്ന് ജയ്പുരിലേക്ക് വരികയായിരുന്ന ബസില്‍ ദളിത് യുവതിയെ രണ്ട് ഡ്രൈവര്‍മാര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി റിപോര്‍ട്. കാണ്‍പുരില്‍നിന്ന് ജയ്പുരിലേക്ക് യാത്ര ചെയ്യുകയായിരുന്ന 20 കാരിയാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടപീഡനത്തിന് ഇരയായത്.
Aster_MIMS

ഞെട്ടിക്കുന്ന സംഭവത്തെ കുറിച്ച് കനോട്ട പൊലീസ് സ്റ്റേഷനിലെ എസ്എച്ഒ ഭഗവാന്‍ സഹായ് മീണ പറയുന്നത്: കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. ബസ് ജീവനക്കാരായ ആരിഫ്, ലളിത് എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. അടച്ചിട്ട കാബിനില്‍ പിടിച്ചിരുത്തിയാണ് യുവതി പീഡനത്തിന് ഇരയാക്കിയത്.

ജയ്പുരില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള കനോതയില്‍ എത്തിയപ്പോള്‍ യുവതി എമര്‍ജന്‍സി അലാറം മുഴക്കിയതിനേത്തുടര്‍ന്ന് ബസിലെ മറ്റു യാത്രക്കാര്‍ ഇടപെടുകയായിരുന്നു. ആരിഫിനെ യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടിയെങ്കിലും ലളിത് ഓടി രക്ഷപ്പെട്ടു. ആരിഫ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും ലളിതിനായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Arrested | 'അടച്ചിട്ട കാബിനില്‍ പിടിച്ചിരുത്തി ദലിത് യുവതിയെ ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ട ബലാല്‍സംഗം ചെയ്തു'; ജീവനക്കാരന്‍ അറസ്റ്റില്‍



Keywords: News, National, National-News, Regional-News, Crime-News, Dalit Woman, Molested, Moving Bus, Rajasthan, UP, One Arrested, Crime News, Jaipur, Uttar Pradesh, Arrested, Accused, Probe, Investigation, Dalit Woman Molested In Moving Bus On Way To Rajasthan From UP, one arrested.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia