Killed | 'പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി'; 2 പേര്‍ അറസ്റ്റില്‍
Dec 4, 2022, 12:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശിലെ മഥുരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. 14 കാരിയായ ദളിത് പെണ്‍കുട്ടിയാണ് മൃഗീയമായി കൊല്ലപ്പെട്ടത്.
കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനായി രാത്രി 8.30ഓടെ വീടിനടുത്തുള്ള കാട്ടിലേക്ക് പോയ പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേന്ന് ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഈ സമയം, പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന 9 വയസുകാരിയായ
സഹോദരി എങ്ങനെയോ രക്ഷപ്പെട്ട് വീട്ടിലെത്തി കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് പെണ്‍കുട്ടിക്കായി തിരച്ചില്‍ ആരംഭിക്കുകയും രണ്ട് പ്രതികളെ പിടികൂടുകയും ചെയ്തു. കൃത്യത്തില്‍ പങ്കാളിയായ മൂന്നാമത്തെയാള്‍ ഒളിവിലാണെന്നും ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Keywords: News,National,India,Lucknow,Local-News,Killed,Molestation,Minor girls,Police,Case,Arrested,Accused, Dalit minor killed, 2 arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.