Arrested | ആന്ധ്രാപ്രദേശില്‍ ദളിത് യുവാവിനോട് ക്രൂരത; മര്‍ദിച്ചവശനാക്കി ദേഹത്ത് മൂത്രമൊഴിച്ചതായി പരാതി; 6 പേര്‍ അറസ്റ്റില്‍
Nov 5, 2023, 13:17 IST
തെലങ്കാന: (KVARTHA) ആന്ധ്രാപ്രദേശില്‍ ദളിത് യുവാവിനോട് ക്രൂരത. യുവാവിനെ മണിക്കൂറുകളോളം മര്‍ദിച്ച ശേഷം ദേഹത്ത് മൂത്രമൊഴിച്ചതായി പരാതി. എന്‍ടിആര്‍ ജില്ലയിലാണ് സംഭവം. കഞ്ചികച്ചേരല ഗ്രാമവാസി ശ്യാം കുമാറിനാണ് പരുക്കേറ്റത്. സംഭവത്തില്‍ ആറ് പേര്‍ പൊലീസ് പിടിയിലായി.
സംഭവത്തെ കുറിച്ച് വിജയവാഡ സിറ്റി പൊലീസ് കമീഷണര്‍ കാന്തി റാണ ടാറ്റ പറയുന്നത് ഇങ്ങനെ: ഇരയായ യുവാവിന്റെ സുഹൃത്തായ ഹരീഷ് റെഡ്ഡിയും മറ്റ് അഞ്ച് പേരുമാണ് ആക്രമണത്തിന് പിന്നില്‍. ശ്യാമിനെ ശിവസായി ക്ഷേത്ര പ്രദേശത്തേക്ക് വിളിച്ചുവരുത്തിയശേഷം ബലമായി കാറില്‍ കയറ്റി ഗുണ്ടൂരിലേക്ക് കൊണ്ടുപോയി നാല് മണിക്കൂറോളം തടഞ്ഞുവെച്ച് മര്‍ദിക്കുകയായിരുന്നു.
മര്‍ദനത്തില്‍ യുവാവിന്റെ താടിയെല്ല് തകര്‍ന്നു. അവശനായ യുവാവ് വെള്ളം ആവശ്യപ്പെട്ടപ്പോള്‍ പ്രതികള്‍ മുഖത്തേക്ക് മൂത്രമൊഴിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കാന്തി റാണ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംഭവത്തിന് പിന്നാലെ തെലുങ്കുദേശം പാര്‍ടിയുടെ (ടിഡിപി) പട്ടികജാതി (എസ്സി) സെല്‍ പ്രതിഷേധവുമായി രംഗത്തെത്തി. ടിഡിപി എസ് സി സെല്‍ പ്രസിഡന്റ് എം എം എസ് രാജുവിന്റെ നേതൃത്വത്തില്‍ കഞ്ചികച്ചാര്‍ളയ്ക്ക് സമീപം ഹൈവേ ഉപരോധിക്കുകയും പ്രതിഷേധ ധര്‍ണ നടത്തുകയും ചെയ്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.