Dalai Lama | 'അനുഗ്രഹം തേടിയെത്തിയ കുട്ടിയുടെ ചുണ്ടില്‍ ചുംബിച്ചു, നാക്ക് പുറത്തേക്കിട്ടു കാണിച്ച് നക്കാന്‍ ആവശ്യപ്പെട്ടു'; ദലൈലാമയുടെ വീഡിയോക്കെതിരെ വ്യാപക വിമര്‍ശനം; പീഡനത്തിന് അറസ്റ്റുചെയ്യണമെന്ന് ആവശ്യം

 


ന്യൂഡെല്‍ഹി: (www.kvartha.com) തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ കുട്ടിയെ ഉമ്മവെക്കുന്ന വീഡിയോക്കെതിരെ വ്യാപക വിമര്‍ശനം. ഉമ്മവെച്ചതിനു ശേഷം തന്റെ നാവ് നക്കാന്‍ കുട്ടിയോട് ദലൈലാമ ആവശ്യപ്പെട്ടതാണ് വിവാദത്തിന് ഇടയാക്കിയത്. അനുഗ്രഹം തേടിയെത്തിയ കുട്ടിയുടെ ചുണ്ടില്‍ ദലൈലാമ ചുംബിക്കുകയായിരുന്നു. തുടര്‍ന്ന് നാക്ക് പുറത്തേക്കിട്ടു കാണിച്ച ദലൈലാമ കുട്ടിയോട് അതില്‍ നക്കാന്‍ ആവശ്യപ്പെടുന്ന വീഡിയോ ആണ് പുറത്തുവന്നത്.

നിരവധി പേരാണ് തിബറ്റന്‍ ആത്മീയ നേതാവിന്റെ ഇത്തരമൊരു നടപടിക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നത്. എന്തിനാണ് കുട്ടിയോട് ഇങ്ങനെ ആവശ്യപ്പെട്ടത് എന്നാണ് ആളുകള്‍ ചോദിക്കുന്നത്. തീര്‍ത്തും അനുചിതവും ആര്‍ക്കും നീതീകരിക്കാന്‍ സാധിക്കാത്തതുമായ പ്രവൃത്തിയാണ് ദലൈലാമയില്‍ നിന്നുണ്ടായതെന്നും ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നു.

Dalai Lama | 'അനുഗ്രഹം തേടിയെത്തിയ കുട്ടിയുടെ ചുണ്ടില്‍ ചുംബിച്ചു, നാക്ക് പുറത്തേക്കിട്ടു കാണിച്ച് നക്കാന്‍ ആവശ്യപ്പെട്ടു'; ദലൈലാമയുടെ വീഡിയോക്കെതിരെ വ്യാപക വിമര്‍ശനം; പീഡനത്തിന് അറസ്റ്റുചെയ്യണമെന്ന് ആവശ്യം

ഞങ്ങളെന്താണ് കാണുന്നത്, ഇത് ദലൈലാമ തന്നെയാണോ? കുട്ടികളെ പീഡിപ്പിച്ചതിന് അറസ്റ്റ് ചെയ്യണം-എന്നാണ് മറ്റൊരാള്‍ കുറിച്ചത്. 2019ല്‍ തന്റെ പിന്‍ഗാമി ഒരു സ്ത്രീയായിരുന്നെങ്കില്‍ അവര്‍ കൂടുതല്‍ ആകര്‍ഷണമുള്ളയാളാവണമെന്ന ദലൈലാമയുടെ പരാമര്‍ശത്തിനെതിരെയും വിമര്‍ശമുയര്‍ന്നിരുന്നു.

പരാമര്‍ശം വിവാദമായതോടെ, ദലൈലാമ മാപ്പു പറഞ്ഞിരുന്നു. അടുത്തിടെ ദലൈലാമ എട്ടു വയസുകാരനായ മംഗോളിയന്‍ ബാലനെ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉന്നത ആത്മീയ നേതാവായി തിരഞ്ഞെടുത്തിരുന്നു.

Keywords:  Dalai Lama's Video Asking Minor Boy To 'Suck His Tongue' Triggers Row, New Delhi, News, Religion, Controversy, Arrest, Criticism, Twitter, Video, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia