നോണ്‍വെജ് കഴിക്കുന്ന കുടുംബത്തെ ഫ് ളാറ്റില്‍ നിന്നും പുറത്താക്കാന്‍ ശ്രമം
Jul 19, 2015, 15:23 IST
മുംബൈ: (www.kvartha.com 19/07/2015) നോണ്‍വെജ് കഴിക്കുന്ന കുടുംബത്തെ ഫ് ളാറ്റില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം. മുംബൈയ്ക്ക് സമീപം ദഹിസറില്‍ താമസിക്കുന്ന സുപ്രിയ ചവാന്‍ ഫേസ്ബുക്കിലൂടെയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. തെളിവിനായി കഴിഞ്ഞദിവസം അയല്‍വാസികള്‍ തങ്ങളെ ആക്രമിച്ചതിന്റെ വീഡിയോയും ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
രസ്‌തോംജീ റോഡിലെ ബോണ്‍വെന്‍ച്യര്‍ ടവറിലെ താമസക്കാരായ സുപ്രിയയേയും രണ്ടു സഹോദരങ്ങളേയും മാതാപിതാക്കളേയുമാണ് നോണ്‍വെജ് കഴിക്കുന്നതിന് അയല്‍വാസികള്‍ ആക്രമിച്ചത്. കഴിഞ്ഞദിവസം പിതാവ് പുറത്തുപോയ സമയത്തായിരുന്നു അക്രമമെന്നും സുപ്രിയ പറയുന്നു.
കഴിഞ്ഞ ആറു മാസത്തോളമായി അയല്‍വാസികള്‍ തങ്ങള്‍ക്ക് നേരെ നോണ്‍വെജ് കഴിക്കുന്നതിന് ശകാരം നടത്തിവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് അക്രമത്തിലും എത്തിയിരിക്കുന്നു. അയല്‍വാസികള്‍ സംഘമായെത്തി വാതിലില്‍ ആഞ്ഞു മുട്ടുകയും വാതില്‍ തുറന്ന ഉടന്‍ ആക്രമിക്കുകയുമായിരുന്നുവെന്നാണ് സുപ്രിയ പറയുന്നത്. ഉടന്‍ മഹാരാഷ്ട്ര പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയതുകൊണ്ടാണ് തങ്ങള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
എന്നാല്‍, പോലീസിനു മുന്നില്‍വെച്ചും അക്രമികള്‍ മുട്ടകൊണ്ട് എറിയുകയും പിടിച്ചു തള്ളുകയും
ചെയ്തുവെന്നും സുപ്രിയ ആരോപിച്ചു. കേവലം നോണ്‍വെജിറ്റേറിയന്‍ ആയതുകൊണ്ടാണ് തങ്ങള്‍ക്കെതിരെ അക്രമം ഉണ്ടായിരിക്കുന്നത്. അക്രമത്തിന്റെ വിശദാംശങ്ങള്‍ സിസിടിവില്‍ ലഭ്യമാണെന്നും സുപ്രിയ പറഞ്ഞു. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Keywords: Dahisar family asked to vacate flat for eating non-veg food, Mumbai, Allegation, Facebook, Parents, Maharashtra, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.