SWISS-TOWER 24/07/2023

ബീഫ് കഴിച്ചതിനെ ചൊല്ലി ദാദ്രിയില്‍ വീണ്ടും സംഘപരിവാര്‍ സംഘര്‍ഷത്തിന്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 07.06.2016) ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ സംഘപരിവാറുകാര്‍ വീണ്ടും സംഘര്‍ഷത്തിന് . ബീഫ് കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാക്കെന്ന കര്‍ഷകനെ തല്ലിക്കൊന്ന സംഘപരിവാറുകാര്‍ അഖ്‌ലാക്കിന്റെ വസതിയില്‍ നിന്ന് കണ്ടെത്തിയത് ബീഫ് തന്നെയാണെന്ന മഥുര ലാബിന്റെ റിപ്പോര്‍ട്ട് മറയാക്കിയാണ് വീണ്ടും രംഗത്തെത്തിയത്.

തിങ്കളാഴ്ച സംഘപരിവാറുകളുടെ നേതൃത്വത്തില്‍ ദാദ്രിയില്‍ യോഗം ചേര്‍ന്ന് അഖ്‌ലാക്കിന്റെ കുടുംബത്തിനെതിരെ കേസെടുക്കണമെന്നും അഖ്‌ലാക്കിനെ തല്ലിക്കൊന്നതിന് ജയിലിലടച്ച പ്രവര്‍ത്തകരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. 20 ദിവസത്തിനകം അഖ്‌ലാഖിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ കേസെടുത്തില്ലെങ്കില്‍ ദാദ്രിയില്‍ മഹാപഞ്ചായത്ത് വിളിച്ചുചേര്‍ത്ത് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നാണ് സംഘപരിവാര്‍ ഭീഷണി.
ബീഫ് കഴിച്ചതിനെ ചൊല്ലി ദാദ്രിയില്‍ വീണ്ടും സംഘപരിവാര്‍ സംഘര്‍ഷത്തിന്

ദാദ്രിയില്‍ അഖ്‌ലാക്കിന്റെ കുടുംബം മാത്രമല്ല, കൂടുതല്‍ ആളുകള്‍ ബീഫ് കഴിച്ചിരിക്കാമെന്നും അവര്‍ക്കെല്ലാമെതിരെ കേസെടുക്കണമെന്നും കേന്ദ്ര കൃഷിസഹമന്ത്രി സഞ്ജീവ് ബല്യാന്‍ ആവശ്യപ്പെട്ടു.

അഖ്‌ലാക്കിന്റെ മകനെതിരെ കേസെടുക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് വിനയ് കത്യാര്‍ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങ്ങിനും ഇവര്‍ നിവേദനം നല്‍കി.

Keywords: New Delhi, National, India, UP, Farmers, Killed, RSS, VHP, BJP, Sangh Parivar, Communal Conflicts,  Dadri.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia