ദാദ്രി സംഭവം; അഖ്ലാഖിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തത് പശുവിറച്ചിയല്ല, ആട്ടിറച്ചിയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
Oct 9, 2015, 12:12 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 09.10.2015) ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുവിറച്ചി കഴിച്ചുവെന്നാരോപിച്ച് അന്‍പതുകാരനായ മുഹമ്മദ് അഖ്ലാഖിനെ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന സംഭവം പുതിയ വഴിത്തിരിവിലേക്ക്. അഖ്ലാഖിന്റെ വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചിട്ടുണ്ടെന്നുള്ള ക്ഷേത്ര അനൗണ്സിനെ തുടര്‍ന്ന് 200 പേരടങ്ങുന്ന സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ആക്രമണത്തില്‍ അഖ്ലാഖ് കൊല്ലപ്പെടുകയും മകന് ഡാനിഷിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഡാനിഷ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തങ്ങളുടെ ആതിഥ്യം സ്വീകരിച്ചവര്‍ തന്നെയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് അഖ്ലാഖിന്റെ കുടുംബം ആരോപിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇവര്‍ നാുവിട്ടുപോകാനുള്ള തയ്യാറെടുപ്പും നടത്തിയിരുന്നു. ഇതിനിടെയാണ് പുതിയ സംഭവം.
എന്നാല്‍ ഇപ്പോള്‍ ഇഖ്ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന മാംസത്തിന്റെ സാമ്പിളുകളുടെ
ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നപ്പോള്‍ അത് പശുവിന്റേതല്ലെന്നും ആടിന്റേതായിരുന്നെന്നും തെളിഞ്ഞിരിക്കുകയാണ്. തുടര്‍ന്ന് മഥുരയില്‍ വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചെങ്കിലും അതിലും പശുവിറച്ചിയല്ലെന്ന് തെളിഞ്ഞിരിക്കയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അഖ്ലാഖിന്റെ കുടുംബവും തങ്ങള്‍ പശുവിറച്ചി കഴിച്ചിട്ടില്ലെന്നു നേരത്തെ വ്യക്തമാക്കിയിരുന്നു. പോലീസിന്റെ എഫ്ഐആറിലും പശുവിറച്ചിയെക്കുറിച്ചു പരാമര്‍ശിച്ചിട്ടില്ല. കഴിഞ്ഞ മാസം 28നായിരുന്നു സംഭവം.
Keywords: Dadri lynching: Forensic test proves meat found in Akhlaq's house was mutton not beef, say sources, New Delhi, Allegation, attack, hospital, Treatment, National.
ആക്രമണത്തില്‍ അഖ്ലാഖ് കൊല്ലപ്പെടുകയും മകന് ഡാനിഷിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഡാനിഷ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തങ്ങളുടെ ആതിഥ്യം സ്വീകരിച്ചവര്‍ തന്നെയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് അഖ്ലാഖിന്റെ കുടുംബം ആരോപിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇവര്‍ നാുവിട്ടുപോകാനുള്ള തയ്യാറെടുപ്പും നടത്തിയിരുന്നു. ഇതിനിടെയാണ് പുതിയ സംഭവം.
എന്നാല്‍ ഇപ്പോള്‍ ഇഖ്ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന മാംസത്തിന്റെ സാമ്പിളുകളുടെ
അഖ്ലാഖിന്റെ കുടുംബവും തങ്ങള്‍ പശുവിറച്ചി കഴിച്ചിട്ടില്ലെന്നു നേരത്തെ വ്യക്തമാക്കിയിരുന്നു. പോലീസിന്റെ എഫ്ഐആറിലും പശുവിറച്ചിയെക്കുറിച്ചു പരാമര്‍ശിച്ചിട്ടില്ല. കഴിഞ്ഞ മാസം 28നായിരുന്നു സംഭവം.
Also Read:
ധീരമായ നിലപാടുമായി നഗരസഭാ ചെയര്മാന് ടി ഇ അബ്ദുല്ല; യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കുംവേണ്ടി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചു
Keywords: Dadri lynching: Forensic test proves meat found in Akhlaq's house was mutton not beef, say sources, New Delhi, Allegation, attack, hospital, Treatment, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.