HC Verdict | 'അത് പിതാവിന്റെ ബാധ്യത'; കുട്ടിയെ കാണാൻ അനുവദിച്ചില്ലെന്നത് ജീവനാംശം നൽകുന്നതിൽ നിന്ന് ഒഴിഞ്ഞുമാറാൻ കാരണമല്ലെന്ന് ഹൈകോടതി
Jan 4, 2023, 16:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com) ഭാര്യാഭർത്താക്കന്മാർക്കിടയിൽ വൈവാഹിക തർക്കം ഉണ്ടാകുകയും സന്ദർശനാവകാശം നിഷേധിക്കുകയും ചെയ്യുമ്പോൾ പ്രായപൂർത്തിയാകാത്ത കുട്ടിയെ അല്ലെങ്കിൽ കുട്ടികളെ പരിപാലിക്കാൻ പിതാവ് ബാധ്യസ്ഥനാണെന്ന് മദ്രാസ് ഹൈകോടതി. ഒരു യുവതി നൽകിയ കേസ് ട്രാൻസ്ഫർ ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിനിടെയാണ് ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യം അധ്യക്ഷനായ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. അമ്മയുടെ കസ്റ്റഡിയിലുള്ള പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ഭർത്താവ് ഇടക്കാല ജീവനാംശം നൽകുന്നില്ലെന്ന് വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടി.
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാൻ താൻ തയ്യാറാണെന്നും എന്നാൽ കുട്ടിയെ കാണാൻ യുവതി അനുവദിക്കുന്നില്ലെന്നും അതിനാൽ ഇടക്കാല ജീവനാംശം നൽകാനാവില്ലെന്നും ഭർത്താവിന് വേണ്ടി അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കുട്ടിയെ കാണാൻ ഭാര്യ അനുവദിച്ചില്ലെങ്കിൽ ഇടക്കാല ജീവനാംശം നൽകാൻ കഴിയില്ലെന്ന് അഭിഭാഷകൻ ആവർത്തിച്ചു. ഭർത്താവിന്റെ ഈ സമീപനത്തിനെ കോടതി ശാസിക്കുകയും ഇത്തരം സമീപനം ഒരു സാഹചര്യത്തിലും പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും വ്യക്തമാക്കി.
11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ പരിപാലിക്കേണ്ടത് സ്വാഭാവിക രക്ഷാധികാരിയും വരുമാനമുള്ള അംഗവുമായ ഭർത്താവാണെന്ന് കോടതി നിരീക്ഷിച്ചു. 2020-ലാണ് ദമ്പതികൾ വിവാഹിതരായത്. വൈവാഹിക പ്രശ്നങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങിയതോടെ യുവതി തിരുച്ചിറപ്പള്ളിയിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. വിവാഹബന്ധം വേർപെടുത്താൻ ഭർത്താവ് പൂനമല്ലിയിലെ കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്യുകയും പോയിവരാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി യുവതി തിരുച്ചിറപ്പള്ളിയിലെ കുടുംബ കോടതിയിലേക്ക് കേസ് മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു.
കേസ് മാറ്റുന്നതിനുള്ള യുവതിയുടെ ഹർജി അനുവദിച്ചുകൊണ്ട്, എല്ലാ മാസവും പത്താം തീയതിയോ അതിന് മുമ്പോ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് പ്രതിമാസം 5,000 രൂപ ഇടക്കാല ജീവനാംശം നൽകണമെന്ന് കോടതി ഭർത്താവിന് നിർദേശം നൽകി.

Keywords: News, National, Top-Headlines, High Court, Court Order, Verdict, Chennai, Couples, Plea, Petition, Case, 'Daddy Duties': Denial of Visitation Rights No Excuse to Not Pay Maintenance, Says Madras HC.
< !- START disable copy paste
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.