ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പബ് ആക്രമണ കേസില്‍ മൂന്നുമാസം ജയിലില്‍ കിടന്ന ശേഷം ജാമ്യം നേടി പുറത്തുവന്ന പ്രതി നഗരത്തില്‍ തന്റെ ഗുണ്ടാസാമ്രാജ്യം വിപുലപ്പെടുത്തുകയായിരുന്നു. 36കാരനായ സുഭാഷ് ആദ്യം ബജ്രംഗ്ദളിലും തുര്‍ന്ന് ശ്രീരാമ സേനയിലും പ്രവര്‍ത്തിച്ചശേഷമാണ് ഹിന്ദു ജനജാഗരണ വേദിയില്‍ ചേര്‍ന്നത്. ശ്രീരാമസേനയില്‍ നിന്ന് ഇയാളെ പുറത്താക്കുകയായിരുന്നു.
ഹോം സ്റ്റേയില്‍ ജന്മദിനാഘോഷത്തില് പെണ്‍കുട്ടികള്‍ക്കൊപ്പം മുസ്ലിം ആണ്‍കുട്ടികളും പങ്കെടുക്കുന്നുണ്ടെന്ന സംശയമാണ് അക്രമണത്തിന് കാരണമായി പറയപ്പെടുന്നത്. ഹോംസ്റ്റേക്കുള്ളില് വെച്ച് പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും ജാതി ചോദിച്ചതും ഇതിന് തെളിവാണ്. എന്നാല്‍ ഈ കാരണം ശരിയല്ലെന്ന് വിലയിരുത്തുന്നവരുണ്ട്.
പടീല് സ്വദേശിയായ സുഭാഷിന് തന്റെ വീട് ഉള്‍ക്കൊള്ളുന്ന പ്രദേശത്തെ ഓരോ നീക്കങ്ങളും നന്നായി അറിയാവുന്നതാണ്. ഗുണ്ടാതല്ലിനു പുറമെ ഗുണ്ടാപിരിവും ഇയാള്‍ നടത്തിവന്നിരുന്നു. ഹോം സ്റ്റേ സ്ഥാപന ഉടമയോടും ഇയാള്‍ പലകുറി ഭീഷണിപ്പെടുത്തി പണം വാങ്ങിയതായി പോലീസിന് സംശയമുണ്ട്. നഗരത്തിലെ തന്റെ ഗുണ്ടാസാമ്രാജ്യം വിപുലപ്പെടുത്താനും നഗരവാസികളെ ഭീഷണിപ്പെടുത്തി തന്റെ കാല്കീഴില് നിര്‍ത്താനുമുള്ള ഗുഢപദ്ധതിയുടെ ഭാഗമായാണ് സുഭാഷ് പടീല് ഹോം സ്റ്റേയില്‍ അക്രമണം നടത്തിയതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
Keywords: Attack, Accused, Mangalore, Subash, Dacoity Case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

