D2M | സിമ്മും ഇന്റർനെറ്റും വേണ്ട! മൊബൈൽ ഫോൺ ടിവി ആയി മാറും! ചാനലുകൾ തത്സമയം കാണാം! വീഡിയോകളും ആസ്വദിക്കാം; വരുന്നു കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതി
Jan 16, 2024, 21:11 IST
ന്യൂഡെൽഹി: (KVARTHA) മൊബൈൽ ഫോണിൽ വീഡിയോകളോ സിനിമകളോ ടിവി ചാനലുകളോ കാണാൻ, സിം കാർഡും ഇന്റർനെറ്റും ആവശ്യമാണ്, എന്നാൽ ഇനി അത് ആവശ്യം വരില്ല. 'ഡയറക്ട്-ടു-മൊബൈൽ' (D2M) സംപ്രേക്ഷണം രാജ്യത്ത് ഉടൻ യാഥാർത്ഥ്യമായേക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ, മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് സിം കാർഡോ ഇന്റർനെറ്റ് കണക്ഷനോ ഇല്ലാതെ ടിവി ചാനലുകൾ തത്സമയം കാണാനാവും.
ആഭ്യന്തര ഡയറക്‌ട്-ടു-മൊബൈൽ സാങ്കേതികവിദ്യ 19 നഗരങ്ങളിൽ ഉടൻ പരീക്ഷിക്കുമെന്ന് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് സെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു. വീഡിയോ ട്രാഫിക്കിന്റെ 25-30 ശതമാനം ഡയറക്‌ട്-ടു-മൊബൈലിലേക്ക് മാറ്റുന്നത് 5ജി നെറ്റ്‌വർക്കുകളിലെ തിരക്ക് കുറയ്ക്കുമെന്നും ഇത് രാജ്യത്തെ ഡിജിറ്റൽ മാറ്റങ്ങൾ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ബെംഗളൂരു, കർത്തവ്യ പാത്ത്, നോയിഡ എന്നിവിടങ്ങളിൽ ഡി2എം സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിനുള്ള പൈലറ്റ് പ്രോജക്ട് നടത്തിയിരുന്നു.
രാജ്യത്തുടനീളം പുതുതായി 8-9 കോടി വീടുകളിൽ ടിവി ചാനലുകൾ എത്താൻ ഡി2എം സാങ്കേതികവിദ്യ സഹായിക്കുമെന്ന് ചന്ദ്ര പറഞ്ഞു. രാജ്യത്തെ 28 കോടി കുടുംബങ്ങളിൽ 19 കോടി വീടുകളിൽ മാത്രമാണ് ടെലിവിഷൻ സെറ്റുകൾ ഉള്ളത്.
രാജ്യത്ത് 80 കോടി സ്മാർട്ട്‌ഫോണുകളുണ്ടെന്നും ഉപയോക്താക്കൾ കാണുന്ന ഉള്ളടക്കത്തിന്റെ 69 ശതമാനവും വീഡിയോ ഫോർമാറ്റിലാണെന്നും അദ്ദേഹം പറഞ്ഞു. വീഡിയോയുടെ അമിതമായ ഉപയോഗം കാരണം മൊബൈൽ നെറ്റ്‌വർക്ക് ബ്ലോക്ക് ചെയ്യപ്പെടുകയും അതുമൂലം ഇടയ്ക്കിടെ തടസപ്പെടുകയും ചെയ്യുന്നുവെന്നും ചന്ദ്ര കൂട്ടിച്ചേർത്തു.
2026-ഓടെ രാജ്യത്തെ സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ എണ്ണം ഒരു ബില്യണിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ വിദ്യാഭ്യാസപരവും മറ്റ് രീതിയിലുള്ളതുമായ, എമർജൻസി അലർട്ട് സിസ്റ്റങ്ങൾ ഉൾപ്പടെയുള്ള ഉള്ളടക്കങ്ങൾ ആളുകളിലേക്കെത്തിക്കാൻ ഡി2എം ആശയം മികച്ചതാകുമെന്നാണ് സർക്കാർ കരുതുന്നത്.
സംഖ്യ ലാബ്‌സും കാൺപൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും (IIT) വികസിപ്പിച്ചെടുത്ത ഡി2എം ബ്രോഡ്‌കാസ്റ്റിംഗ് സാങ്കേതികവിദ്യ, അനുയോജ്യമായ മൊബൈൽ, സ്‌മാർട്ട് ഉപകരണങ്ങളിലേക്ക് നേരിട്ട് വീഡിയോ, ഓഡിയോ, ഡാറ്റ സിഗ്‌നലുകൾ കൈമാറുന്നതിന് ടെറസ്ട്രിയൽ ടെലികോം ഇൻഫ്രാസ്ട്രക്ചറും സ്പെക്‌ട്രവും ഉപയോഗിക്കുന്നു.

Keywords: D2M broadcasting technology likely to be launched next year: Govt official, New Delhi, News, Business, Technology, Smart Phone, Television, D2M broadcasting, Launched, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.