Bengal Governor | ഗവര്‍ണര്‍ പദവി അലങ്കാരമല്ല, സേവനത്തിനുള്ള അവസരമായാണ് കാണുന്നതെന്ന് നിയുക്ത ബംഗാള്‍ ഗവര്‍ണറും മലയാളിയുമായ ഡോ. സി വി ആനന്ദബോസ്
Nov 23, 2022, 10:53 IST
കൊല്‍കത: (www.kvartha.com) ബംഗാള്‍ ഗവര്‍ണറായി മലയാളിയായ ഡോ. സിവി ആനന്ദബോസ് അധികാരമേറ്റു. ബുധനാഴ്ച രാവിലെ പത്തരയ്ക്ക് കൊല്‍കത രാജ്ഭവനിലാണ് സത്യപ്രതിജ്ഞ നടന്നത്. ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹം കൊല്‍കതയിലെത്തിയത്. 2010 മുതല്‍ 2014 വരെ ബംഗാള്‍ ഗവര്‍ണറായിരുന്ന എംകെ നാരായണനുശേഷം ഈ പദവിയിലെത്തുന്ന മലയാളിയാണ് ആനന്ദബോസ്. കോട്ടയം മാന്നാനം സ്വദേശിയാണ്.
ഗവര്‍ണര്‍ പദവി അലങ്കാരമല്ല, സേവനത്തിനുള്ള അവസരമായാണ് കാണുന്നതെന്ന് ആനന്ദബോസ് പറഞ്ഞു. ഭരണത്തിന്റെ മുഖം, തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും മന്ത്രിമാരുമാണ്. അത് മാനിക്കുന്നു. എന്നാല്‍ ഭരണഘടനയും നിയമവാഴ്ചയും മാനിക്കപ്പെടണമെന്നും ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് ആനന്ദബോസ് പറഞ്ഞു.
ചീഫ് സെക്രടറി റാങ്കിലാണ് ആനന്ദബോസ് വിരമിച്ചത്. മുഖ്യമന്ത്രിയുടെ സെക്രടറി, അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍, വൈസ് ചാന്‍സലര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. യുഎന്‍ പാര്‍പിട വിദഗ്ധസമിതി ചെയര്‍മാനും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച വിദഗ്ധസമിതിയുടെ ചെയര്‍മാനുമായിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയില്‍ ചേര്‍ന്നത്.
Keywords: CV Ananda Bose to take oath as Bengal Governor today, Kolkata, ,Politics, Malayalees, Governor, National, News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.