Gold Smuggling | 'ജാകറ്റിനുള്ളിലും ലെഗിങ്സിനുള്ളിലും ബെല്‍റ്റിനുള്ളിലും ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം'; 18.6 കോടി രൂപ വിലവരുന്ന 25 കിലോ പൊന്നുമായി അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍; പിന്നാലെ പദവി രാജിവച്ചു

 


മുംബൈ: (KVARTHA) ജാകറ്റിനുള്ളിലും ലെഗിങ്സിനുള്ളിലും ബെല്‍റ്റിനുള്ളിലും ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍. 18.6 കോടി രൂപ വിലവരുന്ന 25 കിലോ സ്വര്‍ണമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തതെന്ന് ഡി ആര്‍ ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അഫ്ഗാനിസ്താന്‍ കോണ്‍സുല്‍ ജെനറല്‍ സാകിയ വര്‍ദക്കിനെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡിആര്‍ഐ) മുംബൈ വിമാനത്താവളത്തില്‍വെച്ച് പിടികൂടിയത്. എന്നാല്‍ നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Gold Smuggling | 'ജാകറ്റിനുള്ളിലും ലെഗിങ്സിനുള്ളിലും ബെല്‍റ്റിനുള്ളിലും ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം'; 18.6 കോടി രൂപ വിലവരുന്ന 25 കിലോ പൊന്നുമായി അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍; പിന്നാലെ പദവി രാജിവച്ചു

ഏപ്രില്‍ 25- ന് ആണ് സംഭവം നടന്നത്. ദുബൈയില്‍നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ മുംബൈയിലെത്തിയ ഉദ്യോഗസ്ഥയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തുകയും ദേഹപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തത്. സംഭവത്തിന് പിന്നാലെ സാകിയ പദവി രാജിവച്ചു.

സംഭവത്തെ കുറിച്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്:

വൈകിട്ട് 5.45-ഓടെ മകനോടൊപ്പമാണ് സാകിയ മുംബൈ വിമാനത്താവളത്തിലെത്തിയത്. പരിശോധിക്കണമെന്ന് ഉദ്യോഗസ്തര്‍ പറഞ്ഞപ്പോള്‍ കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കേണ്ട വസ്തുക്കളൊന്നും കയ്യിലില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് ഇരുവരും ഗ്രീന്‍ ചാനല്‍ വഴിയാണ് പുറത്തുകടന്നത്. പിന്നീട് വിമാനത്താവളത്തിന് പുറത്തേക്ക് പോകുന്നതിനിടെ ഇരുവരെയും ഡിആര്‍ഐ സംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു.

അഞ്ച് ട്രോളി ബാഗുകളും ഒരു ഹാന്‍ഡ് ബാഗും ഒരു സ്ലിങ് ബാഗും ഒരു നെക് പിലോയുമാണ് ഇരുവരുടേയും കൈവശം ഉണ്ടായിരുന്നത്. ഡ്യൂടി അടക്കേണ്ടതായ വസ്തുക്കളോ സ്വര്‍ണമോ കയ്യിലുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. ഇതോടെ സാകിയയെ ശരീരപരിശോധനയ്ക്ക് വിധേയയാക്കാനായി പ്രത്യേകമുറിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചനിലയിലാണ് സ്വര്‍ണം കണ്ടെടുത്തത്.

ജാകറ്റിനുള്ളിലും ലെഗിങ്സിനുള്ളിലും ബെല്‍റ്റിനുള്ളിലുമാണ് നയതന്ത്ര ഉദ്യോഗസ്ഥ സ്വര്‍ണം ഒളിപ്പിച്ചത്. ഇവരുടെ മകനെ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഒന്നും കണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സ്വര്‍ണം കണ്ടെത്തിയതിന് പിന്നാലെ ഇതുസംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അഫ്ഗാന്‍ ഉദ്യോഗസ്ഥയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, യാതൊരു രേഖകളും ഇവര്‍ക്ക് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും ഇതോടെയാണ് കസ്റ്റംസ് ആക്ട് അനുസരിച്ച് സ്വര്‍ണം പിടിച്ചെടുത്തതെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. അതേസമയം, നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ സംഭവത്തില്‍ സാകിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും റിപോര്‍ടുകളില്‍ വ്യക്തമാക്കുന്നുണ്ട്.

Keywords: Customs catches Afghan diplomat with 25 kg gold at Mumbai airport concealed in legging, jacket, belt, knee cap, Mumbai, News, Gold Smuggling, Airport, DRI, Inspection, Resignation, Media, Arrest, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia