Calcutta HC Verdict | ലൈംഗികത്തൊഴിലാളിയെ സമീപിക്കുന്ന വ്യക്തിക്കെതിരെ സദാചാര വിരുദ്ധ നിയമം ചുമത്താനാകില്ലെന്ന് ഹൈകോടതി; ബിസിനസുകാരനെതിരായ കുറ്റപത്രം റദ്ദാക്കി
Jun 18, 2022, 21:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്‍കത: (www.kvartha.com) ലൈംഗികത്തൊഴിലാളിയെ സമീപിക്കുന്നയാള്‍ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതായി തെളിഞ്ഞില്ലെങ്കില്‍ 1956ലെ ഇമോറല്‍ ട്രാഫിക് (പ്രിവന്‍ഷന്‍) ആക്ട് പ്രകാരം കുറ്റം ചുമത്താനാകില്ലെന്ന് കൊല്‍കത ഹൈകോടതി. ഒരു എന്‍ആര്‍ഐ ബിസിനസുകാരനെതിരായ കുറ്റപത്രം കോടതി റദ്ദാക്കുകയും ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു പ്രവാസി ദുബൈയില്‍ നിന്ന് കൊല്‍കതയിലേക്ക് പോവുകയും പണം കൊടുത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പെടാന്‍ തീരുമാനിച്ചതായി തോന്നുന്നെന്നും ഹൈകോടതി പറഞ്ഞു. ഇയാള്‍ ലൈംഗികത്തൊഴിലാളിയെ സാമ്പത്തികമായി ചൂഷണം ചെയ്തതിനോ സ്ഥിരമായി ഒരിടത്ത് പോയിരുന്നതിനോ ലൈംഗികത്തൊഴിലാളിക്കൊപ്പം സ്ഥിരമായി താമസിച്ചിരുന്നതിനോ തെളിവുകളൊന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്നും ഹൈകോടതി വ്യക്തമാക്കി. അതിനാല്‍, കുറ്റകൃത്യത്തെ സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്‌തെന്ന് തെളിയിക്കുന്നത് അസാധ്യമാണെന്ന് കോടതി വ്യക്തമാക്കി.
2019 ജനുവരിയില്‍ ദുബൈയില്‍ നിന്ന് കൊല്‍കതയില്‍ എത്തിയ ഒരു എന്‍ആര്‍ഐ ബിസിനസുകാരന്‍ ഉള്‍പെട്ടതാണ് കേസ്. നടുവേദന ഉള്ളതിനാൽ സിആര്‍ അവന്യൂവിലെ ഒരു മസാജ് പാര്‍ലറിലെത്തുകയും മസാജ് ചെയ്യുന്നയാള്‍ വന്നതിന് പിന്നാലെ പൊലീസ് എത്തുകയും താന്‍ ഉള്‍പെടെ എല്ലാവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് താല്‍ക്കാലിക ജാമ്യം ലഭിച്ചു. ഒരു വേശ്യാലയത്തില്‍ വെച്ചാണ് വ്യവസായിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. പരിശോധനയിനില്‍ എട്ട് സ്ത്രീകള്‍ ഉള്‍പെടെ 10 പേര്‍ പിടിയിലായതായും ഒരു ലൈംഗികത്തൊഴിലാളിയുമായുള്ള ഇടപാടിലാണ് ബിസിനസുകാരനെ കണ്ടെത്തിയതെന്നും പൊലീസ് ആരോപിച്ചു.
'വ്യാപാര ആവശ്യങ്ങള്‍ക്കായി ഒരാളെ ലൈംഗികമായി ചൂഷണം ചെയ്യുകയോ ദുരുപയോഗം ചെയ്യുകയോ അതുവഴി പണം സമ്പാദിക്കുകയോ ഒരു വേശ്യാലയം അനുവദിക്കുകയോ ചെയ്യുന്നതാണ് നിയമപ്രകാരം കുറ്റം', കേസ് പരിഗണിച്ച ജസ്റ്റിസ് അജോയ് കുമാര്‍ മുഖര്‍ജി പറഞ്ഞു. ഹരജിക്കാരന്‍ വേശ്യാവൃത്തിയില്‍ നിന്ന് ഉപജീവനം നടത്തുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകളൊന്നും കേസ് ഡയറിയില്‍ കാണുന്നില്ല. നിയമപ്രകാരം വേശ്യാവൃത്തി നിരോധിച്ചിട്ടില്ലെന്നും എന്നാല്‍ ഒരു 'ഉപഭോക്താവ്' ഫലത്തില്‍ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയും ലൈംഗികത്തൊഴിലാളിയെ പണത്തിനായി ചൂഷണം ചെയ്യുകയും ചെയ്യാം എന്നത് ശരിയാണെന്നും ഹൈകോടതി വ്യക്തമാക്കി, എന്നാല്‍ ഇത് അന്വേഷണത്തിലൂടെ തെളിയിക്കപ്പെടേണ്ടതാണ്. ഈ സാഹചര്യത്തില്‍, വ്യവസായിയോടൊപ്പം കണ്ടെത്തിയ ലൈംഗികത്തൊഴിലാളി പോലും തന്നെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചിട്ടില്ലെന്ന് അധികാരികളോട് പറഞ്ഞതായി ഹൈകോടതി ചൂണ്ടിക്കാണിച്ചു.

Keywords: Latest-News, National, Top-Headlines, Kolkata, High-Court, Verdict, Court Order, Dubai, Business Man, Calcutta HC, Customer can’t be prosecuted under immoral traffic Act: Calcutta HC.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.