Supreme Court | ക്രിമിനല്‍ കേസുകളില്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിന് ഹൈകോടതികളെ വിമര്‍ശിച്ച് സുപ്രീം കോടതി; ഇത് തെറ്റായ ധാരണയാണെന്നും വിലയിരുത്തല്‍
Oct 27, 2022, 17:12 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതില്‍ ഉദാരസമീപനം വേണ്ടെന്ന് ഹൈകോടതികളോട് സുപ്രീംകോടതി. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന കാരണത്താല്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിക്കു മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനാണ് സുപ്രീം കോടതിയുടെ വിമര്‍ശനം . ഇതു തെറ്റായ ധാരണയാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്തും ജെബി പര്‍ദിവാലയും പറഞ്ഞു.
കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നു പ്രോസിക്യൂഷന്‍ നിലപാടെടുത്താല്‍ ഉടന്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്ന പ്രവണത പ്രകടമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പല ജാമ്യ കേസുകളിലും ഇത്തരം സാഹചര്യമുണ്ടെന്നും കോടതി പറഞ്ഞു.
കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നതിന് പ്രഥമ ദൃഷ്ട്യാ കേസ് ഇല്ലെന്ന് അര്‍ഥമില്ല. അതിനെ ഗൗരവത്തില്‍ കാണേണ്ടതില്ലെന്നും അര്‍ഥമില്ല എന്നും കോടതി വ്യക്തമാക്കി. പ്രഥമ ദൃഷ്ട്യാ കേസ് ഉണ്ടോ എന്നതാണ് പ്രധാനമായും കോടതികള്‍ പരിഗണിക്കേണ്ടത്. കുറ്റകൃത്യത്തിന്റെ സ്വഭാവവും ലഭിക്കാവുന്ന പരമാവധി ശിക്ഷയും കൂടി കണക്കിലെടുക്കണം. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നത് മുന്‍കൂര്‍ ജാമ്യം നിഷേധിക്കാനുള്ള കാരണങ്ങളില്‍ ഒന്നു മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വയനാട്ടില്‍ നിന്നുള്ള പോക്സോ കേസ് പ്രതിക്കു മുന്‍കൂര്‍ ജാമ്യം നല്‍കിയ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം. ഈ കേസില്‍ ഹൈകോടതി നടത്തിയ നിരീക്ഷണങ്ങള്‍ അനാവശ്യമാണെന്നും സുപ്രീം കോടതി വിലയിരുത്തി.
Keywords: Custodial interrogation not needed, can’t be sole ground to grant anticipatory bail: Supreme Court, New Delhi, News, Supreme Court of India, Bail plea, High Court, Criticism, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.