SWISS-TOWER 24/07/2023

CTET | പ്രൈമറി, സെക്കൻഡറി സ്‌കൂളുകളിൽ അധ്യാപകരാവാം; യോഗ്യതാ പരീക്ഷയ്ക്ക് സിബിഎസ്ഇ അപേക്ഷ ക്ഷണിച്ചു; പരീക്ഷാ നഗരം ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം; അറിയാം കൂടുതൽ

 


ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) ജൂലൈയിലെ സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന്റെ (CTET) ഓൺലൈൻ അപേക്ഷകൾ ആരംഭിച്ചു. റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ 17-ാം പതിപ്പാണിത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി മെയ് 26 നകം അപേക്ഷിക്കാം. പരീക്ഷ ജൂലൈ മുതൽ ഓഗസ്റ്റ് വരെ കമ്പ്യൂട്ടർ അധിഷ്‌ഠിത ടെസ്റ്റ് (CBT) മോഡിൽ നടക്കും. രാവിലെ 9.30 മുതൽ 12.00 വരെയും ഉച്ചകഴിഞ്ഞ് 2.30 മുതൽ 5.00 വരെയും രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ.

CTET | പ്രൈമറി, സെക്കൻഡറി സ്‌കൂളുകളിൽ അധ്യാപകരാവാം; യോഗ്യതാ പരീക്ഷയ്ക്ക് സിബിഎസ്ഇ അപേക്ഷ ക്ഷണിച്ചു; പരീക്ഷാ നഗരം ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം; അറിയാം കൂടുതൽ

പ്രൈമറി, സെക്കൻഡറി സ്‌കൂളുകളിൽ അധ്യാപക നിയമനത്തിന് യോഗ്യത നേടുന്നതിനാണ് സിടിഇടി പരീക്ഷ നടത്തുന്നത്. പരീക്ഷയ്ക്ക് രണ്ട് പേപ്പറുകൾ ഉണ്ടാകും. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ അധ്യാപകനാകാൻ ഉദ്ദേശിക്കുന്നവർക്കാണ് പേപ്പർ ഒന്ന്. ആറ് മുതൽ എട്ട് വരെ ക്ലാസുകളിൽ അധ്യാപകനാകാൻ ഉദ്ദേശിക്കുന്ന വ്യക്തിക്ക് പേപ്പർ രണ്ടാണ്. ഉദ്യോഗാർത്ഥിക്ക് താൽപ്പര്യമുണ്ടെങ്കിൽ, രണ്ട് പരീക്ഷകളിലും പങ്കെടുക്കാം. യോഗ്യതാ മാനദണ്ഡം, സിലബസ്, ഭാഷകൾ, മറ്റ് വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ പരിശോധിക്കാം.

എങ്ങനെ അപേക്ഷിക്കാം

അപേക്ഷിക്കുന്ന സമയത്ത്, എല്ലാ നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവം വായിക്കുക. ഏതെങ്കിലും തരത്തിലുള്ള തെറ്റായ വിവരങ്ങൾ ഫോമിൽ കണ്ടെത്തിയാൽ അപേക്ഷാ ഫോം നിരസിക്കപ്പെടുമെന്ന് ഉദ്യോഗാർത്ഥികൾ ഓർമിക്കേണ്ടതാണ്.

1. ctet(dot)nic(dot)in എന്ന ഔദ്യോഗിക സൈറ്റ് സന്ദർശിക്കുക.
2. ഹോം പേജിൽ CTET July 2023 registration ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. രജിസ്റ്റർ ചെയ്യേണ്ട ഒരു പുതിയ പേജ് തുറക്കും. അപേക്ഷാ ഫോം പൂരിപ്പിച്ച് ഫീസ് അടയ്ക്കുക. തുടർന്ന്
സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്ത് കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്യുക. ഭാവി ഉപയോഗത്തിന് ഇത് വേണ്ടി വരും.

വേഗം അപേക്ഷിക്കൂ

അധ്യാപക യോഗ്യതാ പരീക്ഷ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 284 നഗരങ്ങളിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഏതെങ്കിലും അപേക്ഷകൻ തന്റെ ഇഷ്ടാനുസരണം പരീക്ഷാ നഗരം തിരഞ്ഞെടുക്കേണ്ടതുണ്ടെങ്കിൽ, അവസാന തീയതി വരെ കാത്തിരിക്കാതെ എത്രയും വേഗം അപേക്ഷിക്കണം. ആദ്യം വരുന്നവർക്ക് ആദ്യം അടിസ്ഥാനത്തിൽ പരീക്ഷാ നഗരം അനുവദിക്കുമെന്നാണ് അറിയിപ്പ്.

അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോഴോ ഫീസ് അടയ്‌ക്കുമ്പോഴോ പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യുമ്പോഴോ ഇഷ്ടപ്പെട്ട നഗരത്തിന്റെ മൊത്തം ശേഷി കവിഞ്ഞാൽ, മറ്റൊരു നഗരം തിരഞ്ഞെടുക്കാനോ പേയ്‌മെന്റ് റദ്ദാക്കാനോ ഉള്ള ഓപ്ഷൻ ഉണ്ടായിരിക്കും.

Keywords: News, National, CTET, Registration, School, Teacher, Exam, Application, CBSE,   CTET July 2023 registration begins.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia