CSIR UGC | സിഎസ്ഐആർ യുജിസി നെറ്റ് അപേക്ഷാ തീയതി നീട്ടി; വിശദമായറിയാം

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച് (CSIR) UGC NET 2022-ന്റെ രജിസ്‌ട്രേഷന്‍ സമയപരിധി ദേശീയ പരീക്ഷ ഏജന്‍സി (NTA) നീട്ടി. csirnet(dot)nta(dot)nic(dot)in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ 2022 ഓഗസ്റ്റ് 17 വരെ അപേക്ഷിക്കാമെന്ന് സിഎസ്‌ഐആറിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പുറപ്പെടുവിച്ച അറിയിപ്പ് പറയുന്നു. പരീക്ഷ 2022 സെപ്റ്റംബര്‍ 16 മുതല്‍ 19 വരെ നടത്തും. സിഎസ്‌ഐആറും എന്‍ടിഎയും തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു.
             
                         
CSIR UGC | സിഎസ്ഐആർ യുജിസി നെറ്റ് അപേക്ഷാ തീയതി നീട്ടി; വിശദമായറിയാം

പുതുക്കിയ ഷെഡ്യൂള്‍

* CSIR/UGC-NET പരീക്ഷയുടെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പണം അവസാന തീയതി - ഓഗസ്റ്റ് 17 വൈകുന്നേരം അഞ്ച് മണി.
* പരീക്ഷാ ഫീസ് - ഓഗസ്റ്റ് 17 രാത്രി 11:50 വരെ അടയ്ക്കാം.
* ഓഗസ്റ്റ് 19 മുതല്‍ 23 വരെ തിരുത്തല്‍ വരുത്താം.
* പരീക്ഷാ തീയതി - 2022 സെപ്റ്റംബര്‍ 16-19.

അപേക്ഷിക്കേണ്ടത് ഇങ്ങിനെ


* ഔദ്യോഗിക വെബ്‌സൈറ്റ് csirnet(dot)nta(dot)nic(dot)in സന്ദര്‍ശിക്കുക.
* ഹോംപേജില്‍, 'CSIR UGC NET 2022-നുള്ള രജിസ്‌ട്രേഷന്‍' എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
* സ്വയം രജിസ്റ്റര്‍ ചെയ്യുക അല്ലെങ്കില്‍ നിലവിലുള്ള യൂസുര്‍നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക അപേക്ഷാ ഫോം പൂരിപ്പിക്കുക, സര്‍ടിഫികറ്റുകള്‍ അപ്ലോഡ് ചെയ്യുക.
* അപേക്ഷാ ഫീസ് അടച്ച് ഫോം സമര്‍പിക്കുക
* ഭാവി ആവശ്യങ്ങള്‍ക്കായി ഫോമിന്റെ പ്രിന്റൗട് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.

ആദ്യത്തെ ഷെഡ്യൂള്‍ പ്രകാരം സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷാ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിരുന്നു. എന്നിരുന്നാലും, പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ കൂടുതല്‍ സമയം നല്‍കാന്‍ സിഎസ്‌ഐആറും എന്‍ടിഎയും തീരുമാനിച്ചു.

Keywords:  CSIR UGC NET 2022: Application date extended, newdelhi,News,National,Top-Headlines,Application,Website,Examination,Registration, Certificate.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia